മോദിയെ കുറിച്ച് പാട്ട് പാടി; പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്റിന് വിലക്ക്

മോദി എന്നത് ലളിത് മോദിയോ, നീരവ് മോദിയോ ആകാമെന്ന് സംഘാടകർ

ചെന്നൈ: മോദിയെ കുറിച്ച് പാട്ടുപാടിയ ഗായക സംഘത്തിന് പൊലീസിന്റെ വിലക്ക്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്റിനെയാണ് പാട്ടു പാടുന്നതില്‍ നിന്നും പൊലീസ് തടഞ്ഞത്. ചെന്നൈയില്‍ നടന്ന ജാതിരഹിത കൂട്ടായ്മയിലായിരുന്നു സംഭവം.

സംഘം പാടിയ പാട്ടിനിടെ മോദി എന്ന പേര് ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നു. ഇതോടെയാണ് പൊലീസ് ഇടപ്പെട്ടത്. സംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും പക്ഷെ പ്രധാനമന്ത്രിയെ കുറിച്ച് പാട്ട് പാടിയതോടെ പരിപാടി രാഷ്ട്രീയമായി മാറിയെന്നും ഇതാണ് നടപടിയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

അതേസമയം, തങ്ങള്‍ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചാണ് പാടിയതെന്നും പാട്ടിലെ മോദി പ്രധാനമന്ത്രി തന്നെയാകണമെന്നില്ലെന്നും സംഘാടകര്‍ പറഞ്ഞു. മോദി എന്നത് ലളിത് മോദിയോ, നീരവ് മോദിയോ ആകാമെന്നും അവര്‍ പറഞ്ഞു. നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും സംഘാടകര്‍ പ്രതികരിച്ചു.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാട്ടിലൂടെ കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലും ആരാധകരെ സൃഷ്ടിച്ചിരുന്നു.”അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ” എന്ന പാട്ട് സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. ഇതിന് പിന്നാലെ കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും സംഘം പാട്ടുപാടാനെത്തിയിരുന്നു.

നേരത്തെ മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് മോദി ക്യാമ്പയിനിലൂടെയായിരുന്നു ജനങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. കറുത്ത കൊടികളും ബലൂണുകളുമായാണ് തമിഴ് ജനത മോദിക്കെതിരെ പ്രതിഷേധവുമായെത്തിയത്. ഗജ ചുഴലിക്കാറ്റില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ പ്രധാനമന്ത്രി അവഗണിച്ചെന്നായിരുന്നു ആരോപണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Police bans castelss collective from singing about modi

Next Story
അധികാരത്തിൽ വന്നാൽ മിനിമം വരുമാനം ഉറപ്പാക്കും; പാവപ്പെട്ടവരുടെ വിശപ്പകറ്റും: രാഹുൽ ഗാന്ധിRahul Gandhi
The moderation of comments is automated and not cleared manually by malayalam.indianexpress.com