ശ്രീ​ന​ഗ​ർ: പാ​ക് അ​ധീ​ന കഷ്മീ​ർ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ന്‍​സ് അ​ധ്യ​ക്ഷ​നും ജ​മ്മു​ക​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള. കഷ്മീ​രി​നും പാ​ക് അ​ധീ​ന കഷ്മീ​രി​നും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ‌ശ്രീനഗറിൽ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച മദ്ധ്യസ്ഥന്റെ ചർച്ചകൾ മാത്രമാണ് നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണിത്. ഇസ്ലാമാബാദുമായാണ് ഇന്ത്യ ചർച്ചകൾക്ക് മുൻകൈ എടുക്കേണ്ടത്. ഈ ചർച്ചകളുടെ ഭാഗമായി കാശ്മീരും വരും’, അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സ്വയംഭരണം തങ്ങളുടെ അവകാശമാണെന്നും അബ്ദുളള പറഞ്ഞു. ‘സ്വയംഭരണം നൽകിയാൽ മാത്രമേ ഇവിടെ നിലനിൽക്കുന്ന സംഘർഷം അവസാനിക്കുകയുള്ളു. സ്വാതന്ത്ര്യം എന്ന് പറയുന്നത് ഇവിടെയില്ല. ഞങ്ങളുടെ നാട് അടഞ്ഞ് കിടക്കുകയാണ്. ഒരു ഭാഗത്ത് ചൈനയും മറ്റ് രണ്ട് ഭാഗത്തും പാകിസ്ഥാനും ഇന്ത്യയും. എല്ലാവരുടെയും കൈകളിലും അണുബോംബുകളും ഉണ്ട്. ഏത് നിമിഷം വേണമെങ്കിലും എന്തും സംഭവിക്കാം’, ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ