/indian-express-malayalam/media/media_files/uploads/2017/11/farooq-abdulla-farooq-abdullah-7591.jpg)
ശ്രീനഗർ: പാക് അധീന കഷ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് നാഷണൽ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മുകഷ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കഷ്മീരിനും പാക് അധീന കഷ്മീരിനും സ്വയംഭരണാവകാശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനഗറിൽ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച മദ്ധ്യസ്ഥന്റെ ചർച്ചകൾ മാത്രമാണ് നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണിത്. ഇസ്ലാമാബാദുമായാണ് ഇന്ത്യ ചർച്ചകൾക്ക് മുൻകൈ എടുക്കേണ്ടത്. ഈ ചർച്ചകളുടെ ഭാഗമായി കാശ്മീരും വരും', അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സ്വയംഭരണം തങ്ങളുടെ അവകാശമാണെന്നും അബ്ദുളള പറഞ്ഞു. 'സ്വയംഭരണം നൽകിയാൽ മാത്രമേ ഇവിടെ നിലനിൽക്കുന്ന സംഘർഷം അവസാനിക്കുകയുള്ളു. സ്വാതന്ത്ര്യം എന്ന് പറയുന്നത് ഇവിടെയില്ല. ഞങ്ങളുടെ നാട് അടഞ്ഞ് കിടക്കുകയാണ്. ഒരു ഭാഗത്ത് ചൈനയും മറ്റ് രണ്ട് ഭാഗത്തും പാകിസ്ഥാനും ഇന്ത്യയും. എല്ലാവരുടെയും കൈകളിലും അണുബോംബുകളും ഉണ്ട്. ഏത് നിമിഷം വേണമെങ്കിലും എന്തും സംഭവിക്കാം', ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.