ന്യൂ​ഡ​ൽ​ഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11000 കോടി തട്ടിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന ഉറപ്പുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. സംഭവത്തിൽ ദിവസങ്ങൾ നീണ്ട മൗനത്തിന് ശേഷമാണ് അരുൺ ജയ്റ്റ്ലി പ്രസ്‌താവന നടത്തിയത്.

പഞ്ചാബ് നാഷണൽ ബാങ്ക് മാനേജ്മെന്റിനെയും ഓഡിറ്റർമാരെയും കുറ്റപ്പെടുത്തിയാണ് അരുൺ ജയ്റ്റ്ലി പ്രസ്‌താവന നടത്തിയത്. മാനേജ്മെന്റിനും ഓഡിറ്റർമാർക്കും നീരവ് മോദിയുടെ തട്ടിപ്പ് തടയാൻ സാധിക്കുമായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

“രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ വഞ്ചിച്ച എല്ലാവരെയും പിടികൂടും. ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ് തട്ടിപ്പുകാരെ പിടികൂടുകയെന്നത്. ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പടെ ഓഡിറ്റിംഗ് രംഗത്തുളളവർ ആത്മപരിശോധന നടത്തണം. പഞ്ചാബ് നാഷണൽ ബാങ്ക് ക്രമക്കേട് കണ്ടെത്താതെ പോയ സംഭവത്തിൽ ഓഡിറ്റർമാർക്ക് വീഴ്ച സംഭവിച്ചു”, അരുൺ ജയ്റ്റ്ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ