ന്യൂഡല്‍ഹി: മിഷൻ ശക്തി പരീക്ഷണ വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മോദിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാൻ ഔദ്യോഗിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

ദൂ​ര​ദ​ർ​ശ​ൻ, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ തു​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. രാ​ജ്യം ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ ശേ​ഷി കൈ​വ​രി​ച്ചെ​ന്നും നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്നു​മു​ള്ള മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി​യും സീ​താ​റാം യെ​ച്ചൂ​രി​യും രാ​ഹു​ൽ ഗാ​ന്ധി​യും ആ​രോ​പി​ച്ചി​രു​ന്നു.

Read: എന്താണ് മിഷൻ ശക്തി?

മോ​ദി​യു​ടെ പ്ര​സം​ഗം ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് മ​മ​ത​യും യെ​ച്ചൂ​രി​യും തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തിര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അന്വേഷണം നടത്തിയത്. ഇത് പരിശോധിക്കാൻ കമ്മീഷൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും കമ്മിറ്റിയെ അറിയിച്ചു. സംപ്രേഷണം ചെയ്ത വീഡിയോ ഓഡിയോ രേഖകൾ പരിശോധിച്ച കമ്മിറ്റി ചട്ടലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തി കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook