ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരം. ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനത്തെ താനും തന്റെ പാർട്ടിയും അനുകൂലിക്കുന്നു. എന്നാൽ നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തതിൽ പുതുതായി ഒന്നും പറയാത്തതിൽ ചിദംബരം തന്റെ പ്രതിഷേധം അറിയിച്ചു.

Read More: അടച്ചുപൂട്ടൽ 19 ദിവസം കൂടി; പ്രധാനമന്ത്രി പറഞ്ഞതിലെ പ്രസക്‌ത ഭാഗങ്ങൾ വായിക്കാം

“പാവപ്പെട്ട മനുഷ്യർ 21 ദിവസം കൂടാതെ ഇനിയൊരു 19 ദിവസത്തേയ്ക്ക് കൂടി നിത്യച്ചെലവിനുള്ള വക കണ്ടെത്തേണ്ടി വരും. ഇവിടെ പണമുണ്ട്. ഭക്ഷണമുണ്ട്. എന്നാൽ സർക്കാർ അതൊന്നും കൊടുക്കില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്നു കരയൂ,” എന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്.

“പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു. ലോക്ക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധിത സാഹചര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ആവശ്യകതയ്ക്കുള്ള പ്രതികരണമൊന്നും ലഭിച്ചില്ല. മാര്‍ച്ച് 25 പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്” ചിദംബരം ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

“21 ദിവസം കൂടാതെ ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പണവും ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇതൊന്നും നൽകുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ കരയൂ” എന്ന് മറ്റൊരു ട്വീറ്റില്‍ ചിദംബരം പറഞ്ഞു.

ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെയുണ്ട് പ്രഖ്യാപനമെന്നാണ് കോണ്‍ഗ്രസ്‌ നേതാവ് അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തത്. പാവപ്പെട്ടവര്‍ക്ക്, മധ്യവര്‍ഗ്ഗക്കാര്‍ക്ക്, ചെറുകിട കച്ചവടക്കാര്‍ക്ക് കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read in English: PM’s address hollow, no mention of financial package: Congress

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook