scorecardresearch

പി.എം കെയേഴ്സ് അടക്കമുള്ള ഫണ്ടുകളെക്കുറിച്ച് ചോദ്യങ്ങൾ വേണ്ട; ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദേശം നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്

ഈ ഫണ്ടുകളിലെ തുക പൂർണ്ണമായും പൊതുജനങ്ങളുടെ സന്നദ്ധ സംഭാവനകളിലൂടെ സമാഹരിച്ചതാണെന്നും, ഇന്ത്യയുടെ ഏകീകൃത നിധിയിൽ നിന്നുള്ള വിഹിതമല്ലെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്

ഈ ഫണ്ടുകളിലെ തുക പൂർണ്ണമായും പൊതുജനങ്ങളുടെ സന്നദ്ധ സംഭാവനകളിലൂടെ സമാഹരിച്ചതാണെന്നും, ഇന്ത്യയുടെ ഏകീകൃത നിധിയിൽ നിന്നുള്ള വിഹിതമല്ലെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്

author-image
WebDesk
New Update
PM Fund

ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കോ ശൂന്യവേളയിലെ പരാമർശങ്ങൾക്കോ അനുമതി നൽകരുതെന്നാണ് നിർദേശം

ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ട്,പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധിഎന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിഷയങ്ങളും സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. ഈ മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിലെ നടപടിക്രമങ്ങളുടെയും ബിസിനസ് പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 41(2)(viii), ചട്ടം 41(2)(xvii) എന്നിവ പ്രകാരം അനുവദനീയമല്ലെന്ന് ജനുവരി 30-ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് വിവരം.

Advertisment

പ്രാഥമികമായി ഭാരത സർക്കാരിന്റെ പരിധിയിൽ വരാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടതാകരുത് ചോദ്യങ്ങളെന്ന് ചട്ടം 1(2)(viii) വ്യക്തമാക്കുന്നു. രത സർക്കാരിനോട് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്ത വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ പാടുള്ളതല്ലെന്ന് ചട്ടം 41(2)(xvii) പറയുന്നു.

Also Read: കേന്ദ്ര സെക്രട്ടറിമാർക്ക് ഇനി 'സ്‌കോർകാർഡ്'; ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം

Advertisment

ഈ ഫണ്ടുകളിലെ തുക പൂർണ്ണമായും പൊതുജനങ്ങളുടെ സന്നദ്ധ സംഭാവനകളിലൂടെ സമാഹരിച്ചതാണെന്നും, ഇന്ത്യയുടെ ഏകീകൃത നിധിയിൽ നിന്നുള്ള വിഹിതമല്ലെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കോ ശൂന്യവേളയിലെ പരാമർശങ്ങൾക്കോ അനുമതി നൽകരുതെന്നാണ് നിർദേശം.

ലോക്സഭാ സെക്രട്ടേറിയറ്റുമായുള്ള ഈ ആശയവിനിമയത്തെക്കുറിച്ച് 'ദി ഇന്ത്യൻ എക്സ്പ്രസ്' ഇമെയിൽ വഴി അയച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. ലോക്സഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ബ്രാഞ്ച്) മുകേഷ് കുമാർ ശർമ്മയും പ്രതികരണത്തിന് തയ്യാറായില്ല.

Also Read: അനുവാദമില്ലാതെ സെൽഫി വേണ്ട; വിനോദസഞ്ചാരികളെ ശല്യം ചെയ്താൽ ഇനി ഗോവയിൽ പിടിവീഴും

കോവിഡ് കാലത്ത് രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് പ്രതിപക്ഷം നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. പി.എം കെയേഴ്സ് ഒരു 'പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്' ആണെന്നും അത് ഭരണഘടനയുടെയോ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെയോ അടിസ്ഥാനത്തിൽ രൂപീകരിച്ചതല്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഈ ഫണ്ട് വരില്ലെന്നും സർക്കാർ നിലപാടെടുത്തിട്ടുണ്ട്.

ലഭ്യമായ കണക്കുകൾ പ്രകാരം 2023 മാർച്ചിലെ കണക്കനുസരിച്ച് പി.എം കെയേഴ്സ് ഫണ്ടിൽ 6,283.7 കോടി രൂപയുടെ ബാലൻസ് ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കോടിക്കണക്കിന് രൂപയാണ് ഈ നിധിയിലേക്ക് സംഭാവന നൽകിയിട്ടുള്ളത്. നേരത്തെ ഈ ഫണ്ട് ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സി.എ.ജി ഓഡിറ്റിനും ഈ ഫണ്ടുകൾ വിധേയമല്ല. 

Also Read: ആർ‌എസ്‌എസ് ആവശ്യപ്പെട്ടാൽ ആ ദിവസം സ്ഥാനമൊഴിയും; പിൻഗാമിയെ തീരുമാനിക്കുന്നതിൽ ജാതി മാനദണ്ഡമല്ല: മോഹൻ ഭാഗവത്

പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ സഹായിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിച്ചുകൊണ്ട് 1948 ജനുവരിയിലാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിതമായത്. പ്രളയം, ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, വലിയ അപകടങ്ങൾക്കും കലാപങ്ങൾക്കും ഇരയായവർക്കും അടിയന്തര സഹായം എത്തിക്കുന്നതിനാണ് നിലവിൽ ഇതിലെ ഫണ്ട് പ്രധാനമായും ഉപയോഗിക്കുന്നത്.

സായുധ സേനയിലെയും പാരാമിലിട്ടറി സേനയിലെയും അംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനായാണ് ദേശീയ പ്രതിരോധ നിധി ഉപയോഗിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, പ്രധാനമന്ത്രി അധ്യക്ഷനായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ നിധി നിയന്ത്രിക്കുന്നത്. പ്രതിരോധ, ധനകാര്യ, ആഭ്യന്തര മന്ത്രിമാർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്.

Read More: ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല; ഇരട്ടത്താപ്പ് അനുവദിക്കില്ല: മലേഷ്യയിൽ പ്രധാനമന്ത്രി മോദി

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: