ന്യൂഡൽഹി: രാജ്യം ഒന്നാകെ തിരഞ്ഞെടുപ്പ് ചൂടിലാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് കാത്തിരിക്കുന്നില്ല. അടുത്ത സർക്കാരിന് വേണ്ടി 100 ദിന കർമ്മപദ്ധതി രൂപപ്പെടുത്താൻ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ കർമ്മപദ്ധതിക്ക് രൂപം നൽകാനാണ് വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നത്. ഏപ്രിൽ 30നകം വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതികൾ അവതരിപ്പിക്കണം.
Lok Sabha Election Phase 3 Live Updates
വകുപ്പ് സെക്രട്ടറിമാർക്ക് വാക്കാലാണ് നിലവിൽ നിർദേശം ലഭിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ മാത്രമാണ് ഇതിനോടകം പൂർത്തിയായിരിക്കുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടം ഇന്നാണ്. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 11 മുതൽ 19 വരെയാണ് തിരഞ്ഞെടുപ്പ്. മെയ് 13നാണ് വോട്ടെണ്ണൽ.
പതിനാല് സംസ്ഥാനങ്ങളിലായി 115 ലോക്സഭാ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.