എന്നെ അപമാനിച്ചു; പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു: പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചതിനെക്കുറിച്ച് മമത

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പങ്കെടുക്കേണ്ട യോഗത്തിൽ എന്തിനാണ് ബിജെപി നേതാക്കളെ വിളിച്ചതെന്നും മമത ചോദിച്ചു

Mamata Banerjee, ie malayalam

യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ നിന്ന് വിട്ടു നിന്ന സംഭവത്തിൽ പ്രതികരണമറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ 15 മിനുറ്റിൽ താഴെ മാത്രമാണ് മമത പങ്കെടുത്തത്. ഇതിനെത്തുടർന്ന് കേന്ദ്രസർക്കാരും പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ വാക്പോര് നടക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അപമാനിച്ചതെന്നും ട്വീറ്റുകൾ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയതെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങൾക്കായിൽ പ്രധാനമന്ത്രിയുടെ കാല് പിടിക്കാൻ പോലും താൻതയ്യാറാണെന്നും തന്നെ അപമാനിക്കാതിരിക്കൂ എന്നും മമത പറഞ്ഞു.

തനിക്ക് “അപമാനം തോന്നി” എന്ന് പറഞ്ഞ മമത, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട അവലോകന യോഗത്തിൽ സമയത്ത് ബിജെപി നേതാക്കളെയും ഗവർണറെയും എന്തിനാണ് വിളിച്ചത് എന്നും ചോദിച്ചു.

“ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലിൽ തൊടാൻ ആവശ്യപ്പെട്ടാൽ ഞാൻ അത് ചെയ്യാൻ തയ്യാറാണ്, പക്ഷേ എന്നെ അപമാനിക്കരുത്,” മമത പറഞ്ഞു.

Read More: മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ

വെള്ളിയാഴ്ചത്തെ സംഭവങ്ങളെക്കുറിച്ചും മമത വിശദീകരിച്ചു. “ഞങ്ങൾ എത്തിയപ്പോൾ മീറ്റിംഗ് ആരംഭിച്ചു. അവർ ഞങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടു… റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മിനിറ്റ് അനുവദിക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു. എന്നാൽ കൂടിക്കാഴ്ച ഒരു മണിക്കൂറിന് ശേഷമാകുമെന്ന് എസ്പിജി ഞങ്ങളോട് പറഞ്ഞു. കോൺഫറൻസ് റൂമിൽ ശൂന്യമായ കസേരകൾ ഞാൻ കണ്ടു… മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയാണെന്ന് എന്നോട് പറഞ്ഞു, എന്നാൽ മറ്റ് ബിജെപി നേതാക്കൾ എന്തിനാണ്? ” മമത ചോദിച്ചു.

ബിജെപി വക്താവ് സാംപിത് പത്രയുടെ ട്വീറ്റിനെ പരാമർശിച്ചായിരുന്നു മമത ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെയും പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിന്റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ഫോട്ടോ സഹിതമുള്ള ട്വീറ്റിൽ സാംപിത് പത്ര മമതയെ കുറ്റപ്പെടുത്തിയിരുന്നു.

Read More: വാട്സാപ്പിന്റെ എൻക്രിപ്ഷൻ തകർക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല: രവി ശങ്കർ പ്രസാദ്

“ചില പദ്ധതിയുടെ ഭാഗമായി, ഒഴിഞ്ഞുകിടക്കുന്ന ചില കസേരകൾ അവർ കാണിച്ചുകൊണ്ടിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ അർഹതയില്ലാത്ത രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുമ്പോൾ ഞാൻ എന്തിനാണ് ഇരിക്കുന്നത്, ”മമത പറഞ്ഞു.

“ഞാൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറിയതായും യോഗ വേദിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അനുമതി വാങ്ങിയിരുന്നെന്നും അവർ പറഞ്ഞു.

അവലോകന യോഗത്തിൽ മമത പങ്കെടുത്തില്ലെങ്കിലും ചീഫ് സെക്രട്ടറി അലപൻ ബന്ധോപാധ്യായ പ്രധാനമന്ത്രിയോട് കൂടിക്കാഴ്ച നടത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pmo humiliated me mamata on yaas review meet

Next Story
വാട്സാപ്പിന്റെ എൻക്രിപ്ഷൻ തകർക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല: രവി ശങ്കർ പ്രസാദ്Ravi Shankar Prasad, WhatsApp’s encryption, IT rules, privacy, Whatsapp vs Indian government, whatsapp row, whatsapp news, Twitter India, Twitter news, WhatsApp news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express