ന്യൂഡല്‍ഹി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ഡയറക്ടര്‍ സുര്‍ജിത് അറോറയെ ഇക്കണോമിക് ഒഫന്‍സ് വിങ് അറസ്റ്റ് ചെയ്തു. 4355 കോടി രൂപയുടെ തട്ടിപ്പു കേസില്‍ ഇത് അഞ്ചാമത്തെ അറസ്റ്റാണ്.
നേരത്തെ പിഎംസി മുന്‍ ചെയര്മാന് വര്യം സിങ്ങിനെയും എച്ച്ഡിഐഎല്‍ പ്രൊമോട്ടര്‍മാരായ രാകേഷിനെയും സാരംഗിനെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. മൂന്ന് പേരേയും മുന്‍ എംഡി ജോയ് തോമസിനെയും പിഎംസി ബാങ് അഴിമതി കേസില്‍ ഇഒഡബ്ല്യു അറസ്റ്റ് ചെയ്യുകയായിരുന്നു. ജോയ് തോമസ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
”അറോറ ബാങ്കിന്റെ ഡയറക്ടറായിരുന്നു. വായ്പാ വിതരണവുമായും ബന്ധമുണ്ടായിരുന്നു. തട്ടിപ്പിനെ്ക്കുറിച്ച് അറിയാമായിരുന്നിട്ടും കണ്ണടച്ചു. കൂടാതെ എച്ച്ഡിഐഎല്ലില്നിന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതും നിരീക്ഷണത്തിലാണ്” പൊലീസ് പറഞ്ഞു. അറോറയെ നാളെ പൊലീസ് കോടതി മുന്‍പാകെ ഹാജരാക്കും.
നേരത്തെ പിഎംസി ബാങ്കിലെ നിക്ഷേപകര്‍ സൗത്ത് മുംബൈയിലെ കോടതിയ്ക്ക് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടുവരുന്നതിന് മുന്‍പായിരുന്നു ധര്‍ണ. പിന്നാലെ പ്രതിഷേധക്കാര്‍ സമരക്കാരെ അവിടെനിന്നു കമ്മീഷ്ണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. കേസ് അന്വേഷിക്കുന്ന സംഘം നിക്ഷേപകരുമായി ചര്‍ച്ച നടത്തി.