ബീജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും തമ്മിലുളള അനൗപചാരിക കൂടിക്കാഴ്ച്ച ഇന്ന് അവസാനിക്കും. ഈസ്റ്റ് തടാകത്തില്‍ ഇരുനേതാക്കളും ബോട്ട് സവാരി നടത്തിയ ശേഷം കാല്‍നടയാത്രയും നടന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ആശയവിനിമയവും പരസ്പര വിശ്വാസവും ബന്ധവും ദൃഡമാക്കാന്‍ തന്ത്രപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനമായി.

ചൈ​നീ​സ്​ ന​ഗ​ര​മാ​യ വു​ഹാ​നി​ൽ വെളളിയാഴ്ച്ച എത്തിയ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങി​​​ന്റെ ഊഷ്മ​ള വ​ര​വേ​ൽ​പാണ് ലഭിച്ചത്. ‘ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് ഹൃ​ദ​യ​ത്തി​ലേ​ക്ക്’ എ​ന്ന്​​ വി​ശേ​ഷി​പ്പി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഉ​ഭ​യ​ക​ക്ഷി, അ​ന്താ​രാ​ഷ്​​ട്ര, ദേ​ശീ​യ, മേ​ഖ​ല പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്​ ച​ർ​ച്ച ​ ചെയ്​​ത​ത്.

ഇ​രു​നേ​താ​ക്ക​ളു​ടേയും കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ത​ല ച​ർ​ച്ച ന​ട​ന്നു. ചൈ​നീ​സ്​​വി​പ്ല​വ​നാ​യ​ക​ൻ മാ​വോ​സെ തു​ങ്ങി​​​െൻറ പ്രി​യ അ​വ​ധി​ക്കാ​ല​കേ​ന്ദ്ര​മാ​യി​രു​ന്നു വു​ഹാ​ൻ. നൂ​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ത്തെ പ്ര​കീ​ർ​ത്തി​ച്ച ​ മോ​ദി, ലോ​ക​ത്തെ 40 ശ​ത​മാ​നം ജ​ന​ങ്ങ​ൾ വ​സി​ക്കു​ന്ന ഇ​രു​രാ​ജ്യ​ങ്ങ​ളും കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ​ക്ക്​ വ​ഴി​തു​റ​ക്കു​മെ​ന്ന്​ പ​റ​ഞ്ഞു. ഇ​ത്ത​രം കൂ​ടി​ക്കാ​ഴ്​​ച​ക​ൾ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും സം​സ്​​കാ​ര​ത്തി​​​ന്റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2019ൽ ​അ​ടു​ത്ത കൂ​ടി​ക്കാ​ഴ്ച​ക്ക്​ ഷി ​ജി​ൻ​പി​ങ്ങി​നെ മോ​ദി ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ച്ചു. ഇ​തി​നോ​ട്​ അ​നു​കൂ​ല​മാ​യാ​ണ്​ ഷി ​പ്ര​തി​ക​രി​ച്ച​ത്.
ഇ​ന്ത്യ​യും ചൈ​ന​യും ചേ​ർ​ന്ന്​ ക​രു​ത്തു​റ്റ ഏ​ഷ്യ നി​ർ​മി​ക്ക​ണ​മെ​ന്ന്​ ഷി ​ജി​ൻ​പി​ങ് പ​റ​ഞ്ഞു. ര​ണ്ടു രാ​ജ്യ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധ​വും സ​ഹ​ക​ര​ണ​വും പു​ല​ർ​ത്ത​ണം. മേ​ഖ​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ്വാ​ധീ​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു. ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന്​ മോ​ദി പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook