ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷവും സൈനികർക്കൊപ്പമായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലുളള ഹർസിൽ എത്തിയ മോദി ജവാന്മാരെയും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) അംഗങ്ങളെയും സന്ദർശിച്ചു. സൈനികരുമായി ആശയവിനിമയം നടത്തിയ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലം മുതൽ ദീപാവലി ദിനത്തിൽ സൈനികരെ സന്ദർശിച്ച നിമിഷങ്ങൾ ഓർത്തെടുത്തു. സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും മോദിക്കൊപ്പം ഉണ്ടായിരുന്നു.

(Twitter/narendramodi)

(Twitter/narendramodi)

(Twitter/narendramodi)

സൈനികരെ കണ്ടശേഷം മോദി നേരെ കേദാർനാഥിലേക്കാണ് പോയത്. കേദാർനാഥ് ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തിയ മോദി ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളും വിലയിരുത്തി. 2013 ലുണ്ടായ വെളളപ്പൊക്കത്തിൽ കേദാർപുരിയിലും കേദാർനാഥ് താഴ്‌വരയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. നിരവധി കെട്ടിടങ്ങളും റോഡുകളും തകരുകയും 4,000 പേർ മരിക്കുകയും ചെയ്തിരുന്നു.

കേദാർനാഥിന്റെ പുനർനിർമ്മാണം മോദിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 20 നാണ് കേദാർപുരിയിലെ അഞ്ചു പ്രാജക്ടുകൾക്ക് മോദി തറക്കല്ലിട്ടത്.

(Twitter/narendramodi)

(Twitter/narendramodi)

(Twitter/narendramodi)

(Twitter/narendramodi)

ഏകദേശം ഒരു മണിക്കൂറോളം കേദാർനാഥിൽ പ്രധാനമന്ത്രി ചെലവഴിച്ചു. ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയശേഷം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. രണ്ടു പ്രോജക്ടുകൾ പൂർത്തിയായതായും മറ്റുളളവ അടുത്ത വർഷം ഏപ്രിലിൽ പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ മോദിയെ അറിയിച്ചു. കേദാർപുരിയുടെ പുനരുദ്ധാരണത്തിന്റെ ഘട്ടങ്ങൾ വിശദീകരിക്കുന്ന ഡോക്യുമെന്ററിയും ഫോട്ടോ എക്സിബിഷനും മോദിയെ കാണിച്ചു.

(Twitter/narendramodi)

ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉത്പാൽ കുമാർ സിങ്ങാണ് പ്രധാനമന്ത്രിയോട് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചത്. മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തും ഗവർണർ ബേബി റാണി മൗര്യയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook