/indian-express-malayalam/media/media_files/uploads/2023/02/Rahul-Gandhi-Lok-Sabha-1.jpg)
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ വിമര്‍ശം ഉന്നയിച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയുടെ സാമ്പത്തിക ഉയര്‍ച്ചയില്‍ സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മോദി മറുപടി നല്‍കിയില്ലെന്നും തന്റെ പ്രസംഗത്തില്‍ നടുങ്ങിയെന്നും അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
'പ്രധാനമന്ത്രി നടുങ്ങിപ്പോയി. ഒരു മറുപടി പോലും പ്രധാനമന്ത്രി നല്‍കിയില്ല. സങ്കീര്‍ണ്ണമായ ചോദ്യങ്ങളൊന്നും ഞാന്‍ ചോദിച്ചിട്ടില്ല. അയാള്‍ (ഗൗതം അദാനി) നിങ്ങളോടൊപ്പം എത്ര തവണ യാത്ര ചെയ്തു, എത്ര തവണ നിങ്ങള്‍ അദ്ദേഹവുമായി കണ്ടുമുട്ടി എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചത്. അവ ലളിതമായ ചോദ്യങ്ങളായിരുന്നു, പക്ഷേ ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ല, രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്സഭയില്‍ നടത്തിയ 53 മിനിറ്റ് പ്രസംഗത്തില്‍, 2014 മുതല്‍ വ്യവസായിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം നല്‍കാന്‍ മോദിയും സര്‍ക്കാരും അദാനിക്ക് അനുകൂലമായി ചരടുവലിക്കുകയും നിയമങ്ങള്‍ ലംഘിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ''ഞാന്‍ തൃപ്തനല്ല. ഇത് സത്യം വെളിപ്പെടുത്തുന്നു. (പ്രധാനമന്ത്രിയുടെ) പ്രസംഗം സത്യം കാണിക്കുന്നു. അന്വേഷണത്തെക്കുറിച്ച് പരാമര്‍ശമില്ല. അയാള്‍ (അദാനി) സുഹൃത്തല്ലെങ്കില്‍, അന്വേഷണം നടത്താം എന്ന് പറയണമായിരുന്നു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ പ്രതികരിച്ചുകൊണ്ട് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു:
പ്രതിരോധ വ്യവസായവുമായി ബന്ധപ്പെട്ട വിഷയം കൂടിയാതിണ് ''ഷെല്‍ കമ്പനികളുണ്ട്, ബിനാമി പണം പ്രചരിക്കുന്നു, പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല,'' 'പ്രധാനമന്ത്രി അദ്ദേഹത്തെ (അദാനി) സംരക്ഷിക്കുകയാണെന്ന് വ്യക്തമാണ്'' രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് വലിയ അഴിമതിയാണ്, അദ്ദേഹം (പ്രധാനമന്ത്രി) അയാളെ (അദാനി) സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്, ഞാന്‍ ഇത് മനസ്സിലാക്കുന്നു, രാജ്യത്തെ ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസവുമുണ്ടെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ''അത് ശരിയാണ്. ഞാന്‍ പറയുന്നത് ദേശീയ സുരക്ഷ, ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ്. അന്വേഷണം നടത്തുമെന്നും അത് പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറയണമായിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.