ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ തേരോട്ടം നടത്തിയതിന് രണ്ട് ദിവസത്തിന് ശേഷം മുഖാമുഖം വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. എന്നാല്‍ ഇരുവരും പരസ്പരം സംസാരിച്ചില്ല. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.

ബിജെപി നേതാക്കളുമായും കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ്ങുമായും മോദി സംസാരിച്ചെങ്കിലും രാഹുലിന്റെ നേരെ പോലും നോക്കിയില്ല. അതേസമയം കേന്ദ്രമന്ത്രിമാരായ വിജയ് ഗോയലും രാംദാസ് അത്താവാലേയും രാഹുലിന് കൈ കൊടുത്ത് അഭിനന്ദിച്ചു. രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

17 വര്‍ഷം മുമ്പ് ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിച്ചു. 2001 ഡിസംബര്‍ 13നാണ് പാര്‍ലമെന്റിലേക്ക് അഞ്ചംഗ സായുധസംഘം ഇരച്ചു കയരി ആക്രമണം നടത്തിയത്. അഞ്ച് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു വനിതാ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍, രണ്ട് വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാര്‍, പൂന്തോട്ടം ജീവനക്കാരന്‍, ക്യാമറാമാന്‍ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ