ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാല്‍പത്തിയേഴാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുലിന് പിറന്നാള്‍ ആശംസകളുമായെത്തി. ട്വിറ്റര്‍ പേജ് വഴിയാണ് പ്രധാനമന്ത്രി ജന്മദിനാശംസ നേര്‍ന്നത്. ആരോഗ്യം നിറഞ്ഞ ദീര്‍ഘായുസ് നേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

മുത്തശ്ശിക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാന്‍ ഇറ്റലിയിലാണ് രാഹുല്‍ ഇപ്പോള്‍ ഉളളത്. പാവങ്ങളെ അവഗണിക്കുന്ന ഭരണമാണ് മോദിയുടേതെന്ന് ആരോപിച്ച് പലപ്പോഴും പ്രധാനമന്ത്രിയെ രാഹുല്‍ ലക്ഷ്യംവെച്ചിട്ടുണ്ട്. മന്ദ്സൂറിലെ കര്‍ഷക സമരത്തിനിടേയും അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

1970 ജൂണ്‍ 19 ന് ദില്ലിയിലാണ് രാഹുല്‍ ഗാന്ധി ജനിച്ചത്. അച്ഛന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അമ്മ സോണിയാ ഗാന്ധി. പ്രിയങ്ക ഗാന്ധിയാണ് ഏക സഹോദരി. മുത്തശ്ശി ഇന്ദിരാഗാന്ധിയും മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റുവും പ്രധാനമന്ത്രിമാര്‍. നെഹ്‌റു കുടുംബത്തിന്റെ ഭാഗമായ രാഹുലിന് സുരക്ഷാ കാരണങ്ങളാല്‍ പല തവണ സ്‌കൂളുകള്‍ മാറേണ്ടി വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ