ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. ഇന്ന് രാത്രിയോടെയായിരിക്കും പ്രധാനമന്ത്രിയുടെ യാത്ര. നാളെ ഉച്ചമുതലാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പര്യടനം ആരംഭിക്കുക.

Read Also: ‘സമയമായി’; ധോണി സ്വമേധയാ വിരമിക്കണമെന്ന് സുനില്‍ ഗവാസ്‌കർ

ഹൂസ്റ്റണിലാണ് നരേന്ദ്ര മോദി ആദ്യ സന്ദര്‍ശനം നടത്തുക. ഹൂസ്റ്റണിലെ ‘ഹൗദി’ പരിപാടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിക്കൊപ്പം ഹൗദിയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 24 നാണ് നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക. ഹൂസ്റ്റണിൽ നടക്കുന്ന പരിപാടിയിൽ 50000 ഇന്ത്യക്കാർ പങ്കെടുക്കുമെന്നാണ് സൂചന.

യുഎന്നിൽ കശ്മീർ വിഷയം ഉന്നയിക്കാനാണ് പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യ കശ്മീർ പരാമർശങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുമെന്നാണ് സൂചന. ലോകരാഷ്ട്രങ്ങൾ തങ്ങളെ വിശ്വസിക്കുന്നില്ലെന്നും എല്ലാവർക്കും ഇന്ത്യ പറയുന്നതാണ് വിശ്വാസമെന്നും പാക്കിസ്ഥാൻ പറഞ്ഞിരുന്നു. വാണിജ്യ താത്പര്യങ്ങൾ മുൻനിർത്തിയാണ് ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കെതിരെ സംസാരിക്കാത്തതെന്ന് ഇമ്രാൻ ഖാനും പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook