ശ്രീനഗര്‍: രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത എല്ലാ സെെനികരെയും ഓർമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സെെന്യത്തിന്റെ ധെെര്യം ലോകത്തിനാകെ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ നിമുവിൽ സെെന്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പ്രയാസമേറിയ സമയത്ത് ഇന്ത്യൻ സെെന്യം കാണിച്ച ധെെര്യം പ്രശംസനീയമെന്നും ലോകത്തിനു തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെെനികർക്ക് ബലം നൽകുന്ന തരത്തിലുള്ള വാക്കുകളാണ് പ്രധാനമന്ത്രി നിമുവിൽ പങ്കുവച്ചത്.
“ലോകത്തിനു മുഴുവനായുള്ള സന്ദേശമാണ് ഇന്ത്യയുടെ സെെന്യം നൽകിയത്. രാജ്യത്തെ സുരക്ഷിതമായി നോക്കാനുള്ള ആർജവം നിങ്ങൾക്കുണ്ടെന്ന് എല്ലാ ഭാരതീയർക്കും ഇതിൽ നിന്നു ബോധ്യപ്പെട്ടു. ലോകത്തുള്ള എന്തിനേക്കാൾ ശക്തരും ധീരരുമാണ് ഇന്ത്യൻ സെെനികർ എന്ന് ലോകത്തിനു മുഴുവൻ നിങ്ങൾ കാണിച്ചുകൊടുത്തു. രാജ്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ ധെെര്യവും ആത്മസമർപ്പണവും സമാനതകളില്ലാത്തതാണ്. നിങ്ങളുടെ കരങ്ങൾ ചുറ്റുമുള്ള മലനിരകളോളം ശക്തമാണ്. ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. ചിലർ കടന്നുകയറ്റങ്ങൾക്ക് ശ്രമിക്കുന്നു. ചർച്ചകളിലൂടെ സമാധാനപരമായി കാര്യങ്ങൾ നീക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ, കടന്നുകയറ്റക്കാർക്ക് നഷ്ടങ്ങളുണ്ടാകുന്ന ചരിത്രമാണുള്ളത്.” മോദി പറഞ്ഞു
ലേയില്‍ എത്തിയ പ്രധാനമന്ത്രി ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദർശിച്ചു. ചെെനയുമായുള്ള സംഘർഷത്തിൽ പരുക്കേറ്റ സൈനികര്‍ ലേയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ മോദി സെെനികരെ ശക്തിപ്പെടുത്തു. സെെനികരുടെ ധെെര്യം വരുംകാലങ്ങളിൽ ആത്മവിശ്വാസത്തിന്റെ ഉറവിടമാകുമെന്ന് മോദി പറഞ്ഞു. പരുക്കേറ്റ സെെനികരെ സന്ദർശിക്കുന്ന മോദിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
#WATCH Prime Minister Narendra Modi addresses soldiers in Nimoo, Ladakh //t.co/LCa8oWxL39
— ANI (@ANI) July 3, 2020
ഗാൽവാൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട് ആഴ്ചകൾ പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക് സന്ദർശനം. അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്.
..@IndianExpress pic.twitter.com/n1HdkTtdrP
— Liz Mathew (@MathewLiz) July 3, 2020
ഇന്നു അതിരാവിലെ പ്രധാനമന്ത്രി ലഡാക്കിലെത്തി. കരസേന, വ്യോമസേന, ഐടിബിപി എന്നിവരുമായി അദ്ദേഹം സംവദിച്ചു.
PM Modi is presently at one of the forward locations in Nimu, Ladakh. He reached there early morning.He is interacting with personnel of Army, Air Force & ITBP. Located at 11,000 feet,this is among the tough terrains, surrounded by Zanskar range and on the banks of the Indus. pic.twitter.com/ZcBqOjRzcw
— ANI (@ANI) July 3, 2020
മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. കിഴക്കൻ ലഡാക്കിലെ 14 കോർപ്സ് സൈന്യവുമായി അദ്ദേഹം ചർച്ച നടത്തി. പുറമെ, അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്തുകയും ചെയ്തു.
Read More: വെല്ലുവിളികളെയെല്ലാം നമ്മൾ തരണം ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തും: നരേന്ദ്ര മോദി
കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താ ചാനലായ ദൂരദര്ശന് ആണ് വാര്‍ത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് അവസാന നിമിഷം മാറ്റിവച്ചു.
സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഞായറാഴ്ച നടന്ന മൻ കി ബാത്തിൽ ഇന്ത്യ-ചെെന സംഘർഷത്തെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇന്ത്യയെ സുരക്ഷിതമാക്കാൻ വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ സെെനികർക്കും ആദരവ് അർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. സെെനികരുടെ ജീവത്യാഗം എന്നും ഓർമിക്കപ്പെടും. രാജ്യത്തിന്റെ ശക്തി നമ്മൾ ലോകത്തിനു കാണിച്ചുകൊടുത്തു. നമ്മുടെ ജവാൻമാർ ചെെനയ്ക്ക് കൃത്യമായ മറുപടി നൽകി.” പ്രധാനമന്ത്രി പറഞ്ഞു.
Read in English: PM Narendra Modi visits Leh, weeks after Galwan faceoff
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook