scorecardresearch

ബുദ്ധപൂർണിമ ദിനാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിൽ

നേപ്പാൾ പ്രധാനമന്ത്രി ദ്യൂബയുമായുള്ള കൂടിക്കാഴ്ചയിൽ ജലവൈദ്യുതി, വികസനം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സന്ദർശനത്തിന് മുൻപുള്ള പ്രസ്‌താവനയിൽ പ്രധാനമന്ത്രി അറിയിച്ചു

നേപ്പാൾ പ്രധാനമന്ത്രി ദ്യൂബയുമായുള്ള കൂടിക്കാഴ്ചയിൽ ജലവൈദ്യുതി, വികസനം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സന്ദർശനത്തിന് മുൻപുള്ള പ്രസ്‌താവനയിൽ പ്രധാനമന്ത്രി അറിയിച്ചു

author-image
WebDesk
New Update
Modi, Narendra Modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളിലെ ലുംബിനി സന്ദർശിക്കും. ബുദ്ധ പൂർണിമ ദിനാഘോഷങ്ങളുടെ ഭാഗമായാണ് സന്ദർശനം. രാവിലെ നേപ്പാളിൽ എത്തുന്ന പ്രധാനമന്ത്രി ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കും.

Advertisment

രാവിലെ 10.30 ഓടെ ലുബിനിയിൽ എത്തുന്ന പ്രധാനമന്ത്രി ആദ്യം മായാ ദേവി ക്ഷേത്രം സന്ദർശിക്കും. തുടർന്ന് 11 മണിയോടെ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ ശിലാസ്ഥാപനം പൂർത്തിയാക്കി, നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും മറ്റു ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

അതിനുശേഷം, രണ്ട് മണിയോടെ ബുദ്ധപൂർണിമ ദിനഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാകും ഡൽഹിയിലേക്കുള്ള പ്രധാനമന്ത്രിയുടെ മടക്കം. നേപ്പാൾ പ്രധാനമന്ത്രി ദ്യൂബയുമായുള്ള കൂടിക്കാഴ്ചയിൽ ജലവൈദ്യുതി, വികസനം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സന്ദർശനത്തിന് മുൻപുള്ള പ്രസ്‌താവനയിൽ പ്രധാനമന്ത്രി അറിയിച്ചു.

ഡൽഹിയിലേക്കുളള യാത്രാമധ്യേ പ്രധാനമന്ത്രി ലക്‌നൗവിൽ ഇറങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

Advertisment

Also Read: ഒരു കുടുംബം-ഒരു ടിക്കറ്റ് നിയമം അടക്കമുള്ള പരിഷ്കരണ നിർദേശങ്ങൾക്ക് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ അംഗീകാരം

Narendra Modi Nepal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: