ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് യാത്ര തിരിച്ചു. രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോദി ബ്രസീലിലേക്ക് പോയത്. പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

‘നവീനമായ ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച’ എന്നതാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന പ്രമേയം. നാളെ രാവിലെ പ്രധാനമന്ത്രി ബ്രസീലിലെത്തും. ഉച്ചകോടിക്കിടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ നരേന്ദ്ര മോദി സംസാരിക്കും.

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പുറമേ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

Read Also: ഇന്ത്യയിൽ നിക്ഷേപത്തിന് അനുകൂല സാഹചര്യം: നരേന്ദ്ര മോദി

ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുക.

പ്രധാനമന്ത്രിയുടെ ബ്രസീൽ യാത്രയെ തുടർന്ന് ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടന്നത്. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ഗവർണറുടെ കത്ത് മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു. ഇതേ തുടർന്ന് ഗവർണറുടെ കത്ത് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിക്കുകയും രാഷ്ട്രപതിയുടെ ഒപ്പിനായി അയക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook