ഗുറേസ് (ജമ്മു കശ്മീർ): എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഇന്ത്യൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുറേസയിലെ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനിക മേധാവി ബിപിൻ റാവത്തും മറ്റു മുതിർന്ന ഓഫീസർമാരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സൈന്യം തന്റെ കുടുംബമാണെന്നും സൈനികരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സൈനികരെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. വെറും ഔപചാരികതയ്ക്കാണ് ഞാൻ സൈനികരെ കാണുന്നതെന്ന് ചിലർ ചിന്തിക്കുന്നുണ്ട്. ഇത് വെറും ഔപചാരികതയല്ല. സൈനികർക്കിടയിൽ നിൽക്കുമ്പോൾ തനിക്ക് പ്രത്യേകമായൊരു ഊർജം ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

narendra modi, diwali

കശ്മീരിലെ സൈനികർക്കൊപ്പം മോദി രണ്ടാം തവണയാണ് ദീപാവലി ആഘോഷിക്കുന്നത്. 2014 ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷമുളള ആദ്യ ദീപാവലിക്ക് സിയാച്ചിനിലെ സൈനികർക്കൊപ്പമായിരുന്നു മോദിയുടെ ആഘോഷം. നിങ്ങളുടെ ത്യാഗപൂര്‍ണമായ ജീവിതമാണ് 125 കോടി ഇന്ത്യക്കാര്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ദീപാവലി ആഘോഷിക്കാന്‍ വഴിയൊരുക്കുന്നതെന്ന് മോദി അന്നു പറഞ്ഞിരുന്നു. പത്തു വർഷത്തിനുശേഷമായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യ-പാക് നിയന്ത്രണരേഖ കടന്നുപോകുന്ന ഹിമാലയത്തിലെ ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിൽ എത്തുന്നത്. 2005-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സിയാച്ചിനിലെത്തി സൈനികരെ കണ്ടിരുന്നു.

2015 ൽ പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ ഇന്ത്യൻ സൈനികർക്കൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം. കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശിലെ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമായിരുന്നു ആഘോഷം.

narendra modi, diwali

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ