ന്യൂഡൽഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമാകെ ബിജെപിയുടെ 50 റാലികളിൽ പങ്കെടുക്കും. തിരഞ്ഞെടുത്ത നൂറ് ലോക്സഭ മണ്ഡലങ്ങളെ ബന്ധിപ്പിച്ചാവും റാലികൾ.

മോദിക്ക് പുറമെ ബിജെപി ദേശീയ അദ്ധ്യക്ഷൻ  കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവരും 50 റാലികളിൽ വീതം പങ്കെടുക്കും. രണ്ട് മുതൽ മൂന്ന് വരെ ലോക്‌സഭ മണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് ഓരോ റാലിയും ആസൂത്രണം ചെയ്തിരിക്കുന്നത്.

ഫെബ്രുവരി മുതലാണ് റാലികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് തന്നെ 400 ഓളം ലോക്സഭ മണ്ഡലങ്ങളിലേക്ക് നേട്ടങ്ങളെത്തിക്കാനാവും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

ഇതിന് പുറമെ കൂടുതൽ സീറ്റുകളുളള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ കൂടുതൽ റാലികളിൽ മോദി പങ്കെടുക്കും. പഞ്ചാബിലെ മാലോത്തിൽ നിന്നാണ് റാലികളുടെ തുടക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ