scorecardresearch

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ജനങ്ങളെ സേവിക്കാനും ബീഹാറിനുവേണ്ടി പ്രവർത്തിക്കാനും ഈ ജനവിധി പുതിയ ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി

ജനങ്ങളെ സേവിക്കാനും ബീഹാറിനുവേണ്ടി പ്രവർത്തിക്കാനും ഈ ജനവിധി പുതിയ ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി

author-image
WebDesk
New Update
PM Modi

ഫയൽ ഫൊട്ടോ

ഡൽഹി: എൻഡിഎയുടെ ഉജ്ജല വിജയത്തിനു പിന്നാലെ ബിഹാറിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എൻ‌ഡി‌എയ്ക്ക് സമാനതകളില്ലാത്ത ചരിത്ര വിജയം നൽകി അനുഗ്രഹിച്ചതിന് ബിഹാറിലെ ഓരോ വ്യക്തിക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു

Advertisment

"സദ്ഭരണം വിജയിച്ചു. വികസനം വിജയിച്ചു. ജനപക്ഷ മനോഭാവം വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എയെ ചരിത്രപരവും സമാനതകളില്ലാത്തതുമായ വിജയം നൽകി അനുഗ്രഹിച്ചതിന് ബീഹാറിലെ ഓരോ വ്യക്തിക്കും നന്ദി. ജനങ്ങളെ സേവിക്കാനും ബീഹാറിനുവേണ്ടി പ്രവർത്തിക്കാനും ഈ ജനവിധി ഞങ്ങൾക്ക് പുതിയ ശക്തി നൽകുന്നു," പ്രധാനമന്ത്രി കുറിച്ചു.

Also Read:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ

കഴിഞ്ഞ മാസങ്ങളിലായി അക്ഷീണം പ്രവർത്തിച്ച ഓരോ എൻ‌ഡി‌എ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും അവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പോസ്റ്റിൽ കുറിച്ചു. എൻഡിഎ പ്രവർത്തകർ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഞങ്ങളുടെ വികസന അജണ്ട വിശദീകരിച്ചു, പ്രതിപക്ഷത്തിന്റെ നുണകളെ പോലും എതിർത്ത അവർ തീർച്ചയായും ശ്രദ്ധേയരാണ്,' അദ്ദേഹം പറഞ്ഞു.

Advertisment

Also Read:ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം

വരും കാലങ്ങളിൽ, ബീഹാറിന്റെ പുരോഗതിക്കും, അടിസ്ഥാന സൗകര്യങ്ങൾക്കും ബീഹാറിന്റെ സംസ്കാരത്തിനും വേണ്ടി കൂടുതൽ കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ യുവശക്തിക്കും നാരിശക്തിക്കും സമൃദ്ധമായ ജീവിതം നയിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ

Narendra Modi Bihar Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: