ന്യൂഡല്‍ഹി: കോവിഡാനന്തര ലോകത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ടെലഫോണ്‍ സംഭാഷണം നടത്തി.

കോവിഡ്-19 മഹാമാരിയുടെ മോശം അനന്തരഫലങ്ങളെ കൈകാര്യം ചെയ്യുന്നതിന് രണ്ട് രാജ്യങ്ങളും എടുത്ത നടപടികളെക്കുറിച്ചും അവര്‍ സംസാരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read Also: കോവിഡ്-19 ബാധിച്ചവര്‍ക്കെല്ലാം ആശുപത്രി ചികിത്സ വേണ്ട; ആരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കണം?

ഈ വര്‍ഷം അവസാനം നടക്കേണ്ട വാര്‍ഷി ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പുടിന്‍ എത്തുന്നതിനെ രാജ്യം കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനമായി.

2036 വരെ അധികാരത്തില്‍ തുടരാന്‍ പുടിന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് മോദി പുടിനുമായി സംഭാഷണം നടത്തിയത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ അധികമായി അധികാരത്തില്‍ തുടരുകയാണ്. സോവിയേറ്റ് യൂണിയന്റെ ജോസഫ് സ്റ്റാലിനുശേഷം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന നേതാവാണ് പുടിന്‍.

Read in English: PM Modi, Russia’s Putin stress on closer ties to jointly battle post-Covid challenges

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook