വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എംപി ഓഫീസ് ഒഎൽഒക്‌സിൽ വിൽപ്പനയ്‌ക്കിട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വാരണാസിയിലെ മോദിയുടെ എംപി ഓഫീസ് വിൽപ്പനയ്‌ക്ക് എന്ന പരസ്യം വ്യാഴാഴ്‌ചയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തങ്ങൾക്ക് പരാതി ലഭിച്ചതിനെ തുടർന്ന് വാരണാസി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

വാരണാസിയിലെ പ്രധാനമന്ത്രിയുടെ എംപി ഓഫീസിന്റെ ചിത്രവും ഒഎൽഎക്‌സിൽ നൽകിയ പരസ്യത്തിലുണ്ടായിരുന്നു. ഏഴര കോടി രൂപയ്‌ക്കാണ് മോദിയുടെ എംപി ഓഫീസ് വിൽപ്പനയ്‌ക്ക് എന്ന പരസ്യം നൽകിയിരിക്കുന്നത്. വാരണാസിയിലെ ഗുരുധാം കോളനിയിലാണ് മോദിയുടെ എംപി ഓഫീസ് സ്ഥിതി ചെയ്യുന്നത്.

Read Also: ‘ജയ് ശ്രീറാം’ ബാനറിന് മറുപടി; ദേശീയ പതാക ഉയർത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം, വീഡിയോ

ലക്ഷികാന്ത് എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് പരസ്യം നൽകിയിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഇത് നീക്കം ചെയ്യപ്പെട്ടു. ഓഫീസിന്റെ ഫോട്ടോ എടുത്ത വ്യക്തിയെ അടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.

ID 1612346492 നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘House & Villa’ കാറ്റഗറിയിലാണ് പരസ്യം. നാല് ബാത്‌റൂം അറ്റാച്ച്‌ഡ് ബെഡ്‌റൂമുകൾ ഉള്ള താമസസ്ഥലമെന്നാണ് പരസ്യത്തിൽ പറയുന്നത്. രണ്ട് നില കെട്ടിടമാണെന്നും 6500 സ്‌ക്വയർഫീറ്റ് ഉണ്ടെന്നും ഒഎൽഎക്‌സിൽ നൽകിയ പരസ്യത്തിൽ പറയുന്നു. പ്രോപ്പർട്ടിയുടെ പേര് നൽകേണ്ട സ്ഥലത്ത് ‘ വാരണാസിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ്’ എന്നാണ് നൽകിയിരിക്കുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook