ന്യൂഡൽഹി: രാഷ്ട്രീയ വൈര്യം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഹസ്തദാനം നടത്തി. 2001 ലെ പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 9 ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് ഇരു നേതാക്കളും പരസ്പരം കണ്ടുമുട്ടിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും വാക്കുകൾ കൊണ്ടുളള കടുത്ത യുദ്ധം നടത്തിയിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് റാലിക്കിടെ മൻമോഹൻ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങൾ മോദി ഉയർത്തിയിരുന്നു. കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ നടന്ന വിരുന്നിൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് ചർച്ച ചെയ്തിരുന്നുവെന്നായിരുന്നു മോദിയുടെ പ്രധാന ആരോപണം. ഇ​ന്ത്യ​യി​ലെ പാക്കിസ്ഥാൻ ഹൈ​ക്ക​മീ​ഷ​ണ​ർ, പാ​ക്​ മു​ൻ വി​ദേ​ശ​മ​ന്ത്രി എന്നിവരും വിരുന്നിൽ പങ്കെടുത്തിരുന്നു. എ​ന്തി​നാ​ണ്​ ര​ഹ​സ്യ​യോ​ഗം ന​ട​ത്തി​യ​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​ന്ത്യ​ൻ ഉ​ദ്യോഗ​സ്​​ഥ​രെ അ​തി​ലേ​ക്ക്​ വി​ളി​ക്കാ​തി​രു​ന്ന​തെ​ന്നും ര​ഹ​സ്യ​യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്​ എ​ന്താ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നും മോദി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതിൽ ദുഃഖമുണ്ടെന്നായിരുന്നു ഇതിനു മൻമോഹൻ സിങ്ങിന്റെ മറുപടി. മോദി മുൻ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുൻ സൈനിക തലവനെയും അധിക്ഷേപിക്കുന്നതിന് സമാനമാണ് ഇതെന്നും രാജ്യത്തോട് മോദി മാപ്പു പറയണമെന്നും മൻമോഹൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ