/indian-express-malayalam/media/media_files/uploads/2017/07/modi-netanyahu-7593.jpg)
ടെൽഅവീവ്: ഇന്ത്യയും ഇസ്രയലും തമ്മിൽ 7 കരാറുകളിൽ ഒപ്പുവച്ചു. സൈ​ബ​ർ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും സു​പ്ര​ധാ​ന​മാ​യ ഏ​ഴു ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​ച്ചു. കൃ​ഷി, ജ​ല​സേ​ച​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഒ​രു​മി​ച്ചു പ്ര​വർ​ത്തി​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും തമ്മിൽ ധാരണയായി. ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സ്വർ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ ഉ​ട​മ്പ​ടി​പോ​ലെ മൊ​ട്ടി​ട്ടു​തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്രതികരിച്ചു. ഇ​ത് സ്വ​ർ​ഗ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​മാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ളി​ത് ഭൂ​മി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു- നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.
ഇ​രു പ്ര​ധാ​ന​മ​ന്ത്രി​മാ​രും നടത്തിയ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് കരാറുകൾ ഒപ്പുവച്ചത്. ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കി​യ​ത് സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യു​ള്ള അ​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ സ​ഹ​ക​ര​ണം ലോ​ക​സ​മാ​ധാ​ന​ത്തി​നും ഭ​ദ്ര​ത​യ്ക്കും ഉതകുന്നതാകുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
മൂന്ന് ദീവസത്തെ സന്ദർശനത്തിനായി ഇ​സ്ര​യേ​ലി​ലെ​ത്തിയ പ്രധാനമന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ട് എത്തിയത്. നെ​ത​ന്യാ​ഹു​വും മന്ത്രിമാരും ചേർന്ന് വലിയ സ്വീകരണമാണ് മോദിക്ക് നൽകിയത്.
ഭീ​ക​ര​വാ​ദം ചെ​റു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഒ​രേ​നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രേയൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം എന്നും മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us