കാഠ്മണ്ഡു: പശുപതിനാഥ് ക്ഷേത്രസന്ദർശനത്തിനെത്തുന്നവർക്ക് വിശ്രമത്തിനും താമസത്തിനുമായി, ഇന്ത്യ നിർമ്മിച്ചു നൽകിയ നേപ്പാൾ ഭാരത് മൈത്രി ധർമ്മശാലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. ക്ഷേത്രത്തിന് സമീപം നിർമിച്ച ഈ ധർമ്മശാലയിൽ ഒരേ സമയം 400 പേർക്കുവരെ താമസിക്കാം. 400 കിടക്കകൾക്കുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തിനു ശേഷം ധർമ്മശാല പശുപതി ഏരിയ ഡെവലപ്മെന്റ് ട്രസ്റ്റിന് കൈമാറി. ധർമശാലയിലെ റൂം നമ്പർ 104 മോദിയ്ക്കായി മാറ്റിവച്ചിരിക്കുകയാണ് ധർമശാല അധികൃതർ. നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയ്ക്കും ഇവിടെ പ്രത്യേകം റൂം ഒരുക്കിയിട്ടുണ്ട്.

കാഠ്മണ്ഡുവിൽ നടക്കുന്ന രണ്ടു ദിവസത്തെ ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ നോപ്പാളിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ ഉൾക്കടൽ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് സമ്മേളനം. ബിംസ്റ്റെക്ക് രാജ്യങ്ങൾക്കിടയിലെ സുരക്ഷ, സഹകരണം, ടൂറിസം, വിഭവ വിനിയോഗം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു. നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുമായും മോദി കൂടിക്കാഴ്ച നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook