അലിഗഢ്: നോട്ട് നിരോധിക്കാനുള്ള തീരുമാനം നീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40,000 കോടി രൂപ ഇതിലൂടെ സംരക്ഷിച്ച് പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ കഴിഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. ഇതു നടപ്പിലാക്കിയതോടെ അനധികൃതമായി കൈവശം വച്ചിരുന്ന പണം ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അലിഗഢിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു.

കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കാനായി താൻ സ്ക്രൂ മുറുക്കി വരികയാണ്. ഇതുമൂലം ചില രാഷ്ട്രീയ പാർട്ടികൾക്ക് തന്നോട് ദേഷ്യമാണ്. രാജ്യസഭയിൽ നരേന്ദ്ര മോദിക്ക് ഭൂരിപക്ഷം ലഭിച്ചാൽ സർക്കാർ സ്വീകരിക്കുന്ന കർശന നടപടികളിലൂടെ തങ്ങൾ പിടികൂടുമെന്നു രാഷ്ട്രീയ പാർട്ടികൾ ഭയക്കുന്നുണ്ട്.

7650 കുറ്റകൃത്യങ്ങൾ, 25 പീഡനങ്ങൾ, 21 പീഡന ശ്രമങ്ങൾ, 13 കൊലപാതകങ്ങൾ, 19 ലഹളകൾ, 136 മോഷണങ്ങൾ ഇതൊക്കെയാണ് യുപിയിൽ ഇന്നു നടക്കുന്നത്. വികസനം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ബിജെപി സർക്കാരാണ് ഉത്തർ പ്രദേശിനാവശ്യം. എന്നെ ഏറെ സ്നേഹിച്ചവരാണ് യുപിക്കാർ. അവർക്ക് കുറച്ചെങ്കിലും സ്നേഹം തിരിച്ചു കൊടുക്കണമെന്നും മോദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ