ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളും കാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നേക്കും.

വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജിഎസ്ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും. ഇതിന് പുറമെ രാജീവ് ഗൗബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് വിവരം. നിലവില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഗൗബ. നിലവില്‍ കാബിനറ്റ് സെക്രട്ടറിയായിട്ടുള്ള പ്രദീപ് കുമാര്‍ സിന്‍ഹയുടെ കാലാവധി ജൂണ്‍ 12ന് അവസാനിക്കും.

Read More: നരേന്ദ്രമോദി മന്ത്രിസഭയില്‍ വി മുരളീധരന്‍ സഹമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

ഇന്നലെയാണ് ന​രേ​ന്ദ്ര മോ​ദി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ട്ട​വും പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ത്തത്. രാ​ഷ്‌​ട്ര​പ​തി​ഭ​വ​ൻ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ദൈ​വ​നാ​മ​ത്തി​ലാ​ണ് മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മോ​ദി​ക്കൊ​പ്പം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിങ്, നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ൻ എ​ത്തി​യ​ത്. ബിം​സ്റ്റെ​ക് രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രു​ൾ​പ്പ​ടെ 6,500 അ​തി​ഥി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യു​പി​എ ചെ​യ​ർപേ​ഴ്സ​ണ്‍ സോ​ണി​യ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിങ്ങും ച​ട​ങ്ങി​ന് എ​ത്തി​യി​രുന്നു. മു​ഖ്യ മ​ന്ത്രി​മാ​രാ​യ അ​ര​വി​ന്ദ് കേജ്‌രി​വാ​ൾ, ച​ന്ദ്ര​ശേ​ഖ​ർ റാ​വു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സ​ത്യ​പ്ര​തി​ജ്ഞാ ​ച​ട​ങ്ങ് രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചു പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ച​ട​ങ്ങി​നെ​ത്തി​യി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook