scorecardresearch

നിങ്ങള്‍ക്ക് പരീക്ഷകളെ പേടിയാണോ? വിദ്യാര്‍ഥികള്‍ക്ക് മോദി നല്‍കിയ ഉപദേശം കേള്‍ക്കൂ

ബോര്‍ഡ് പരീക്ഷകള്‍ തങ്ങള്‍ക്ക് വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായി ഒരു വിദ്യാര്‍ഥി പറഞ്ഞു

ബോര്‍ഡ് പരീക്ഷകള്‍ തങ്ങള്‍ക്ക് വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായി ഒരു വിദ്യാര്‍ഥി പറഞ്ഞു

author-image
WebDesk
New Update
Narendra Modi

ന്യൂഡല്‍ഹി: പരീക്ഷകളെ പേടിക്കരുതെന്നും പരാജയം ഒന്നിന്റെയും അവസാനം അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തോല്‍വികളില്‍ നിന്ന് പഠിക്കണമെന്നും വിജയത്തിലേക്ക് കുതിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. 'പരീക്ഷ പെ ചര്‍ച്ച'യില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ബോര്‍ഡ് പരീക്ഷകള്‍ തങ്ങള്‍ക്ക് വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായി ഒരു വിദ്യാര്‍ഥി പറഞ്ഞു. ഇത് മറികടക്കാന്‍ എന്തുവേണമെന്ന് വിദ്യാര്‍ഥി മോദിയോട് ചോദിച്ചു. അപ്പോള്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ചന്ദ്രയാന്‍ രണ്ടിന്റെ പരീക്ഷണ ദിവസം താന്‍ പോയതിനെ കുറിച്ച് മോദി വിവരിച്ചു.

Read Also: ടിക്‌ടോക് വീഡിയോയുമായി ‘വാനമ്പാടി’ നായിക

"ചന്ദ്രയാന്‍ രണ്ട് വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ്ണമായ ഉറപ്പ് ഇല്ലായിരുന്നു. വിക്ഷേപണ സമയത്ത് അത് നേരിട്ടു കാണാന്‍ പോകണമോ എന്ന് ഞാന്‍ മനസ്സില്‍ ആലോചിച്ചു. എന്നാല്‍, ഞാന്‍ അവിടെ ഉണ്ടാകണമെന്ന് എന്റെ മനസ് മന്ത്രിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും ആവേശഭരിതമാക്കുക. പെട്ടന്നുള്ള വീഴ്ചകളില്‍ തളരരുത്. വീഴ്ചകള്‍ക്കും പരാജയങ്ങള്‍ക്കും അര്‍ഥം ഒരിക്കലും വിജയിക്കില്ല എന്നല്ല. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നു എന്നതാകും പരാജയത്തിന്റെ കാരണം." നരേന്ദ്ര മോദി വിദ്യാര്‍ഥികളോട് പറഞ്ഞു.

Read Also: മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് അഹാനയും സഹോദരിമാരും; ചിത്രങ്ങൾ

Advertisment

"2001 കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ പരിതാപകരമായിരുന്നു. അപ്പോഴും രാഹുല്‍ ദ്രാവിഡും വി.വി.എസ്.ലക്ഷമണും ഇന്ത്യയ്ക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ നമുക്ക് മറക്കാന്‍ സാധിക്കുമോ? തലയ്ക്ക് പരുക്കേറ്റ ശേഷം പന്തെറിയാനെത്തിയ അനില്‍ കുംബ്ലെയെ എങ്ങനെ മറക്കും? വളരെ പോസിറ്റിവായി ചിന്തിക്കുന്നതിന്റെ ഫലമാണിത്. പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങിക്കുകയല്ല വലിയ കാര്യം. പരീക്ഷകളാണ് എല്ലാം എന്ന ചിന്താഗതിയില്‍ നിന്ന് പുറത്തുകടക്കണം" വിദ്യാര്‍ഥികളോട് മോദി പറഞ്ഞു.

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: