ആദിവാസി സ്ത്രീയ്ക്ക് ചെരുപ്പ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിജാപൂരിലെ ആദിവാസി മേഖല സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി

ബിജാപൂര്‍: ചത്തീസ്ഗഢിലെ ബിജാപൂരില്‍ നിന്നുളള ആദിവാസി സ്ത്രീയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെരുപ്പ് സമ്മാനിച്ചു. ചരണ്‍ പാദുക സ്കീമിന്റെ ഭാഗമായാണ് മോദി ചെരുപ്പ് നല്‍കിയത്. വന പ്രദേശങ്ങളില്‍ ബീഡിയുടെ ഇല കൃഷി ചെയ്യുന്ന ആദിവാസികള്‍ക്ക് ചെരുപ്പ് നല്‍കുന്ന പദ്ധതിയാണ് ചരണ്‍ പാദുക സ്കീം.

ബിജാപൂരിലെ ആദിവാസി മേഖല സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഡോ. അംബേദ്കറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താനിവിടെ എത്തിയിരിക്കുന്നതെന്ന് മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടേയും ഭരണകര്‍ത്താക്കളുടേയും ആഗ്രഹങ്ങളും  ആവശ്യങ്ങളും നിറവേറ്റുന്നവരാണ് കേന്ദ്രത്തിലുളളതെന്ന് അറിയിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ചത്തീസ്‌ഗഢില്‍ നാലാമത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ബീജാപ്പൂരിന് നൂറു ദിവസത്തിനുള്ളില്‍ വികസനം കാണാമെങ്കില്‍ മറ്റു ജില്ലകള്‍ക്ക് എന്തുകൊണ്ട് ആത് ആയിക്കൂടാ? അദ്ദേഹം ചോദിച്ചു. ബീജാപ്പൂരില്‍ ഇനി വികസനമെത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നടപ്പാക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi gifts pair of slippers to a tribal woman in bijapur

Next Story
ഉത്തര്‍പ്രദേശില്‍ കാഴ്ച്ചാപരിമിതിയുളള 17കാരി പീഡനത്തിനിരയായി
The moderation of comments is automated and not cleared manually by malayalam.indianexpress.com