scorecardresearch

അവിശ്വാസ പ്രമേയം പരാജയം: നിഷേധാത്മകത പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി, ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ച് മോദി

അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ അവര്‍ക്ക് ഭയമായിരുന്നു എന്നതാണ് സത്യം മോദി പറഞ്ഞു.

അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ അവര്‍ക്ക് ഭയമായിരുന്നു എന്നതാണ് സത്യം മോദി പറഞ്ഞു.

author-image
WebDesk
New Update
PM Modi|Narendra Modi| നരേന്ദ്ര മോദി

'ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം'

ന്യൂഡല്‍ഹി: ലോക്സഭയിലെ അവിശ്വാസ പ്രമേയത്തിന്റെ പരാജയം രാജ്യമാകെ നിഷേധാത്മകത പ്രചരിപ്പിക്കുന്നവര്‍ക്ക് ഉചിതമായ മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത് തങ്ങളുടെ സഖ്യത്തിലെ വിള്ളലുകള്‍ തുറന്നുകാട്ടുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

Advertisment

പ്രതിപക്ഷ അംഗങ്ങള്‍ പാതിവഴിയില്‍ പാര്‍ലമെന്റ് വിട്ടു. അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ അവര്‍ക്ക് ഭയമായിരുന്നു എന്നതാണ് സത്യം മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തിനെ അഭിസംബോധന ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വ്യാഴാഴ്ച ലോക്സഭയില്‍ ഇന്ത്യാ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. പ്രസംഗത്തില്‍ മണിപ്പൂരില്‍ എത്രയും വേഗം സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല, അവര്‍ അതില്‍ രാഷ്ട്രീയം കാണിക്കാന്‍ ആഗ്രഹിക്കുന്നു. കൊല്‍ക്കത്തയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദി ജി20 അഴിമതി വിരുദ്ധ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തെ പ്രധാണമന്ത്രി അഭിസംബോധന ചെയ്തു. അഴിമതി ജനങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുന്നുവെന്നും അതിനെതിരെ പോരാടുന്നത് നമ്മുടെ ജനങ്ങളോടുള്ള നമ്മുടെ പവിത്രമായ കടമയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Advertisment

കൊല്‍ക്കത്തയില്‍ നടക്കുന്ന ജി 20 അഴിമതി വിരുദ്ധ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കവെ അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശനമായ നയമാണ് ഇന്ത്യക്കുള്ളതെന്ന് മോദി പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ സാങ്കേതികവിദ്യയും ഇ-ഗവേണന്‍സും പ്രയോജനപ്പെടുത്തുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേമപദ്ധതികളിലെയും സര്‍ക്കാര്‍ പദ്ധതികളിലെയും ചോര്‍ച്ചയും വിടവുകളും നികത്തപ്പെടുകയാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്തിട്ടുണ്ട്, മോദി പറഞ്ഞു. ''ഞങ്ങളുടെ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് അല്ലെങ്കില്‍ ജിഇഎം പോര്‍ട്ടല്‍ സര്‍ക്കാര്‍ സംഭരണത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവന്നു. ഞങ്ങള്‍ 2018-ല്‍ സാമ്പത്തിക ക്രിമിനല്‍ നിയമം നടപ്പാക്കി. അതിനുശേഷം, സാമ്പത്തിക കുറ്റവാളികളില്‍ നിന്നും ഒളിച്ചോടിയവരില്‍ നിന്നും 1.8 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വത്തുക്കള്‍ ഞങ്ങള്‍ വീണ്ടെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം, 2014 മുതല്‍ 12 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള (കുറ്റവാളികളുടെ) സ്വത്തുക്കള്‍ ഞങ്ങളുടെ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Congress Modi India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: