ന്യൂഡൽഹി: 2015 മുതൽ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങൾ സന്ദർശിച്ചതായി കേന്ദ്ര സർക്കാർ. ഇതിനായി യാത്രാ ചെലവ് മാത്രം 517 കോടിയായെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ രാജ്യസഭയിൽ എഴുതി അറിയിച്ചത്. യുഎസ്എ, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് തവണ വീതം പ്രധാനമന്ത്രി സന്ദർശിച്ചിട്ടുണ്ട്. സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങൾ രണ്ട് തവണ വീതമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത്.

prime minister narendra modi, സോളാർ പ്ലാന്റ്, pm modi launches asia;s, സൗരോർജ്ജ പദ്ധതി, രിവ, largest solar plant, rewa solar plant, madhya pradesh solar plant, india news, indian express

2015 മുതലുള്ള പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദർശനങ്ങൾക്ക് 517.82 കോടി രൂപ ചെലവായിട്ടുണ്ടെന്ന് മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ ദേശീയ വികസന അജണ്ടയ്‌ക്കും പ്രധാനമന്ത്രിയുടെ യാത്രകൾകൊണ്ട് വലിയ പ്രയോജനമുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറയുന്നു.

പ്രധാനമന്ത്രിയുടെ അവസാന വിദേശയാത്ര 2019 നവംബറിൽ ബ്രസീലിലേക്ക് ആയിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ആയിരുന്നു ഇത്. 2020 ൽ മോദി ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി എല്ലാ വിദേശരാജ്യ യാത്രകളും ഒഴിവാക്കിയത്.

Read Also: മന്ത്രി വി.എസ്.സുനിൽകുമാറിനു കോവിഡ്-19 സ്ഥിരീകരിച്ചു

പ്രധാനമന്ത്രിയുടെ എയർക്രാഫ്‌റ്റ് അറ്റകുറ്റപ്പണികൾക്കായി 1,583.18 കോടി രൂപയും ചാർട്ടേഡ് വിമാനങ്ങൾക്കായി 429.25 കോടി രൂപയും 2014 ജൂൺ 15 മുതൽ 2018 ഡിസംബർ മൂന്ന് വരെയുള്ള കാലയളവിൽ ചെലവഴിച്ചിട്ടുള്ളതായി എൻഡിടിവി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook