ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ കൂടെ പട്ടം പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാര്ത്തകയിലെ ഒരു കൈറ്റ് ഫെസ്റ്റിവലിലാണ് ഇരുവരും പങ്കെടുത്തത്.
ഇന്ന് രാവിലെയായിരുന്നു ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ച. ഇന്ത്യ -ഇന്തോനേഷ്യ വാണിജ്യ സഹകരണം വിപുലപ്പെടുത്താനും 50 ബില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായി. ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി അറിയിച്ചു.
#WATCH PM Narendra Modi and Indonesian President Joko Widodo fly kites at a Kite exhibition in Jakarta pic.twitter.com/pQg39OgvOZ
— ANI (@ANI) May 30, 2018
ഭീകരതയ്ക്കെതിരെ ഇന്തോനേഷ്യ നടത്തുന്ന പോരാട്ടത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച മോദി, അതുപോലുള്ള ഭീഷണി ഇന്ത്യയും നേരിടുന്നുവെന്ന് പറഞ്ഞു. നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അഞ്ച് ദിവസത്തെ ആസിയാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. വ്യാഴാഴ്ച മലേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച സിംഗപ്പൂരും സന്ദര്‍ശിക്കും. ആസിയാന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.