ഷിംല: രാജ്യത്തെ ചെറുനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന സർവീസായ ഉഡാൻ പദ്ധതി പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം രാജ്യത്തെ 70 വിമാനത്താവളങ്ങളെ ഉൾപ്പെടുത്തി 128 വീമാന റൂട്ടുകളിലാണ് സർവ്വീസുകൾ ആരംഭിച്ചിരിക്കുന്നത്. എയർ ഇന്ത്യ ഉൾപ്പടെ 5 പ്രധാന വീമാന കമ്പനികളാണ് സർവ്വീസ് നടത്തുക. വീമാന യാത്രയ്ക്കായുള്ള ചിലവ് വളരെ കുറവാണ് എന്നതാണ് ഈ പദ്ധതിയുടെ വലിയ പ്രത്യേകത. ഒരു മണിക്കൂര്‍ പറക്കലിന് 2500 രൂപയാണ് പരമാവധി നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

ഷിംല-ഡല്‍ഹി, കടപ്പ്-ഹൈദരാബാദ്, നാന്ദേഡ്-ഹൈദരബാദ്, റൂട്ടുകളിലാണ് ആദ്യം സര്‍വീസ് ആരംഭിക്കുന്നത്. രാജ്യത്തെ ഉപയോഗപ്രദമായ ചെറുവിമാനത്താവളങ്ങള്‍ ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. നിലവില്‍ ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ഭാവ് നഗര്‍, ജാം നഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസ്സാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഡെൽഹിയിൽ നിന്നും ഷിംലയിലേക്ക് പറക്കാൻ 1920 രൂപയാണ് ചിലവ് വരുക. ഉഡാൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ, വ്യോമയേന മന്ത്രി അശോക് ഗജപതി രാജു എന്നിവർ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook