ന്യൂഡൽഹി:ചെറുകിട ഇടത്തരം സംരംഭകർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി സമ്മാനം. 59 മിനിട്ട് കൊണ്ട് ഒരുകോടി രൂപവരെയുള്ള വായ്പകൾ ലഭിക്കുന്ന പുത്തൻ പദ്ധതിയാണ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി.

“59 മിനിറ്റ് ലോൺ അപ്രൂവൽ പോർട്ടൽ ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു. ജിഎസ്‍റ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ചെറുകിട ഇടത്തരം സംരംഭകർക്കും ഇപ്പോൾ മുതൽ 59 മിനിറ്റിൽ ഒരുകോടി രൂപവരെ വായ്പ ലഭ്യമാകും.” ഡൽഹി വിജ്ഞാൻ ഭവനിൽ ചെറുകിട ഇടത്തരം സംരഭകർക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തികനയം മൂലം ചെറുകിട വ്യവസായ മേഖല തകർന്നെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് സംരഭകർക്ക് ആശ്വാസം പകർന്ന് മോദി പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. ചെറുകിട സംരഭകർക്കുള്ള ദീപാവലി സമ്മാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ