ജലാലാബാദ്: അഫ്‌ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. “അഫ്ഗാനിൽ ഇന്നലെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് ബഹുസ്വര സംസ്കാരത്തിന് നേർക്കുളള വെല്ലുവിളിയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ മനസ്. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. അഫ്‌ഗാനിസ്ഥാൻ സർക്കാരിന് എന്ത് സഹായം നൽകാനും ഈ ഘട്ടത്തിൽ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

ജലാലാബാദിൽ അഫ്‌ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി ഒരു ആശുപത്രി ഇന്നലെ തുറന്നതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയും അപലപിച്ചു.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 10 പേർ സ്ഥലത്തെ ന്യൂനപക്ഷ മത വിഭാഗമായ സിഖ് സമുദായത്തിൽ നിന്നുളളവരാണ്. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനിരിക്കുന്ന സ്ഥാനാർത്ഥി കൂടിയായ അവതാർ സിങ് ഖൽസയും കൊല്ലപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook