പ്രധാനമന്ത്രി സെൻട്രൽ വിസ്റ്റ നിർമാണ സ്ഥലം സന്ദർശിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്

ചിന്താശൂന്യമായ ഒരു പ്രവൃത്തിയെ പിന്തുണയ്ക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ്

Narendra Modi, Central Government

ന്യൂഡൽഹി: യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിറകെ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നിർമാണ സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. “ചിന്താശൂന്യവും വികാരം മനസ്സിലാക്കാത്തതുമായ” പ്രവൃത്തിയാണ് പ്രധാനമന്ത്രിയുടേതെവന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.

കോവിഡ് രണ്ടാം തരംഗത്തിൽ വിലയേറിയ ജീവൻ നഷ്ടപ്പെട്ടതിന് ശേഷം രാജ്യം ഇപ്പോഴും കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുയാണെന്നും ഇത് സെൻട്രൽ വിസ്റ്റ പദ്ധതിക്കുള്ള സമയമാണോ എന്നത് സംശയാസ്പദമാണെന്നും പാർട്ടി പറഞ്ഞു.

“അദ്ദേഹം ഏതെങ്കിലും ആശുപത്രി പ്രദേശം സന്ദർശിച്ചിരുന്നെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുമായിരുന്നു. ക്ഷമിക്കണം, ഞങ്ങൾക്ക് ചിന്താശൂന്യമായ ഒരു സംഭവത്തെ പിന്തുണയ്ക്കാനാകില്ല, ”കോൺഗ്രസ് വക്താവ് പവൻ ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം എപ്പോഴെങ്കിലും ഒരു ആശുപത്രിയോ ഓക്സിജൻ പ്ലാന്റ് പ്രദേശമോ സന്ദർശിച്ചിട്ടുണ്ടോ എന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു.

Read More: പുതിയ നേതൃത്വത്തിന് തെറ്റായ ശൈലി; ഹൈക്കമാൻഡ്‌ തീരുമാനത്തിന് കാത്തിരിക്കുന്നു: സുധീരൻ

“പ്രധാനമന്ത്രി നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി സന്ദർശിക്കുകയോ ഓക്സിജൻ പ്ലാന്റ് സന്ദർശിക്കുകയോ ചെയ്തോ എന്ന് എനിക്കറിയില്ല. മൂന്ന് മാസം മുമ്പ്, നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഇന്ന് നമ്മുടെ പ്രധാനമന്ത്രി 25,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ പദ്ധതി സന്ദർശിക്കാൻ പോകുന്നു. അതിന്റെ സമയം ഇതാണോ എന്നത് സംശയാസ്പദമാണ്. രാജ്യത്തിന് കടന്നുപോയ വേദനയിൽ നിന്നും ദുഖത്തിൽ നിന്നും ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ല,” അദ്ദേഹം പറഞ്ഞു.

അടുത്ത വർഷത്തിന്റെ രണ്ടാം പകുതിയിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലം മോദി ഞായറാഴ്ചയാണ് സന്ദർശിച്ചത്.

നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുമായി ആശയ വിനിമയം നടത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ വിമർശനം നേരിട്ട സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമാണ് ഈ കെട്ടിടം.

2022 ലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചത്. പുതിയ പാർലമെന്റ് കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടാകും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi central vista project site visit congress

Next Story
ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ മറ്റൊരു ചുഴലിക്കാറ്റിന് കാരണമായേക്കും: ഐഎംഡിIPCC climate change report, climate change report, IPCC, world climate change report, climate change, IPCC climate change, IPCC climate change India, climate change India, Indian Express, കാലാവസ്ഥാമാറ്റം, കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, ഉഷ്ണ തരംഗം, ചുഴലിക്കാറ്റ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com