ശ്രീനഗര്‍: സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തു. കശ്മീരിലെ രാജൗരി സൈനിക ക്യാംപിലായിരുന്നു ആഘോഷം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കു ശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തുന്നത്.
പ്രധാനമന്ത്രിയായ ശേഷം ഇതു മൂന്നാം തവണയാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കാന്‍ കശ്മീരിലെത്തുന്നത്.

Modi directly flew to the Army Brigade Headquarters in the border district to interact with the troops deployed along the LoC, the officials said.

Read Also:ബോളിവുഡ് താരങ്ങളുടെ സ്റ്റൈലിഷ് ദീപാവലി ലുക്ക് ; ചിത്രങ്ങൾ

ധീരന്‍മാരായ സൈനികര്‍ക്കൊപ്പം സമയം ചെലവിടാന്‍ സാധിച്ചത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. സൈനികര്‍ക്കൊപ്പമുള്ള ആഘോഷം ദീപാവലി ഇരട്ടി മധുരമാക്കി. രാജ്യത്തെ കാക്കുന്നതിനു ജനങ്ങളുടെ പേരില്‍ സൈനികര്‍ക്ക് നന്ദി അറിയിക്കുന്നു. ജവാന്‍മാരുടെ ജാഗ്രതയാണ് രാജ്യത്തെ സംരക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി തന്നെ സൈനികര്‍ക്ക് മധുരം വിതരണം ചെയ്തു.

പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ച് കശ്മീരിൽ കർശന സുരക്ഷയാണ് ഒരുക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook