ന്യൂഡൽഹി: മൂന്നാം പുന:സംഘടനയ്ക്ക് ശേഷം കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗം മറ്റന്നാൾ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 4.15 ന് യോഗം നടക്കുമെന്ന് എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.

അൽഫോൺസ് കണ്ണന്താനത്തിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രി സ്ഥാനം നൽകിയതടക്കം നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണത്തെ മന്ത്രിസഭ പുന:സംഘടന പൂർത്തിയായത്.

ബിജെപിയുടെ രാഷ്ട്രീയ മുഖച്ഛായ കൂടി മിനുക്കിയാണ് ഭരണപരമായ കൃത്യതയ്ക്കായി ഇത്തവണ പുന:സംഘടന നടത്തിയത്. ഭരണനിർവ്വഹണത്തിൽ മികവ് പുലർത്തിയ നിർമ്മലാ സീതാരാമന് പ്രതിരോധ വകുപ്പിന്റെ ചുമതല കൈമാറിയത് ഇതിലെ പ്രധാന തെളിവായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ