ലക്‌നൗ: അയോധ്യയിൽ ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ച സ്ഥലത്ത് ഓഗസ്റ്റ് അഞ്ചിന് ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഒരു രാമക്ഷേത്രം നിർമ്മിക്കാൻ സൗകര്യമൊരുക്കുന്നതിനായി രൂപീകരിച്ച രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചു.

“ഭൂമി പൂജ” ക്കായി ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം അത് സ്വീകരിച്ചതായും ഓഗസ്റ്റ് 5 ന് അയോധ്യയിലെത്തുമെന്നും ട്രസ്റ്റിന്റെ ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.“ഭൂമി പൂജ” ഉച്ചയോടെയാണെന്നും അതിനുമുമ്പ് പ്രധാനമന്ത്രി ഹനുമാൻ ഗാരിയിലും താൽക്കാലിക രാംലല്ല ക്ഷേത്രത്തിലും പ്രാർത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More: നാൽപ്പത് കിലോയുടെ വെള്ളിക്കല്ല്, കൂറ്റൻ സ്‌ക്രീനുകൾ; രാമക്ഷേത്ര തറക്കല്ലിടലിനു വിപുലമായ ഒരുക്കങ്ങൾ

സാമൂഹിക അകലം പാലിക്കുന്ന കാര്യം കണക്കിലെടുത്ത് 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 പേരെയാണ് “ഭൂമി പൂജ”യിൽ പങ്കെടുപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

“ഗോവിന്ദ് ഗിരി ഒരു മുതിർന്ന അംഗമാണ്, ഞങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളുമായി പോകും, ” എന്ന് ട്രസ്റ്റ് ചെയർമാൻ നൃത്യ ഗോപാൽ ദാസിന്റെ വക്താവ് കമൽ നയൻ ദാസ് പറഞ്ഞു. ഓഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 12.15 നുള്ള 32 സെക്കൻഡ് മുഹൂർത്തത്തിലാണ് ചടങ്ങെന്നും കമൽ നയൻ ദാസ് പറഞ്ഞു

“കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് 200 ൽ അധികം ആളുകളെ പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്ന് ട്രസ്റ്റ് യോഗത്തിൽ തീരുമാനിച്ചു,” എന്ന് മറ്റൊരു ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തങ്ങളുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നും കാമേശ്വർ ചൗപാൽ പറഞ്ഞു.

Read More National News: കൂറുമാറാൻ 35 കോടി രൂപ സച്ചിൻ പൈലറ്റ് വാഗ്ദാനം ചെയ്തു: കോൺഗ്രസ് എംഎൽഎ ഗിരിരാജ് സിങ്

ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നീ രണ്ട് തീയതികൾ പ്രധാനമന്ത്രിക്ക് അയച്ചതായും “ഭൂമി പൂജ”യ്ക്ക് അതിൽ ഏതെങ്കിലും ദിവസം തിരഞ്ഞെടുക്കാമെന്നുമാണ് ജൂലൈ 18 ന് ട്രസ്റ്റ് പറഞ്ഞത്.

ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ദിവസമെന്ന ആകസ്മികതയും ഓഗസ്റ്റ് അഞ്ച് എന്ന തീയതിക്കുണ്ട്.

ആർട്ടിക്കിൾ 370 ഉം രാമക്ഷേത്രവും ബിജെപി ഉന്നയിച്ച രണ്ട് പ്രത്യയശാസ്ത്രപരമായ വിഷയങ്ങളായിരുന്നു.

കഴിഞ്ഞ വർഷം ആർട്ടിക്കിൾ 370 റദ്ദാക്കി മൂന്ന് മാസത്തിന് ശേഷം 2019 നവംബറിലാണ് അയോധ്യയിലെ ഭൂമി ക്ഷേത്രം പണിയുന്നതിനായി കേന്ദ്രം നിയോഗിച്ച ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിർമിക്കാനായി മറ്റൊരു സ്ഥലത്ത് അഞ്ച് ഏക്കർ നൽകണമെന്നും സുപ്രീം കോടതിയുടെ അഞ്ച് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചത്.

Read More: PM Modi will be in Ayodhya for bhoomi pujan on Aug 5: Ram temple Trust

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook