ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദര്‍നാഥില്‍. മോദി ജനവിധി തേടുന്ന വാരണാസിയിലും നാളെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മോദി കേദര്‍നാഥില്‍ പ്രാര്‍ഥനകള്‍ക്കായി എത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി ഹിമാലയത്തിലെ തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ നാളെ പ്രാര്‍ഥനകള്‍ നടത്തും. ഇന്ന് രാവിലെയാണ് മോദി ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. പ്രധാനമന്ത്രിക്ക് പ്രത്യേക സുരക്ഷയൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. കേദർനാഥ് സന്ദർശനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് അനുമതി നൽകിയിരുന്നു.

PM Modi at Kedarnath

PM Modi at Kedarnath, Photo credit ANI

Read More: ചോദ്യങ്ങളില്‍ തട്ടാതെ മുട്ടാതെ മോദി: ട്രോളുകള്‍ കൊണ്ട് എറിഞ്ഞ് വീഴ്ത്തി സോഷ്യല്‍ മീഡിയ

അതേസമയം, കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രസ് മീറ്റിൽ മോദി എത്തിയത് വലിയ വാർത്തയായിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമാണ് മോദി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മോദി മറുപടി നൽകാതിരുന്നത് വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

Read More: പ്രധാനമന്ത്രിക്ക് ഒന്നും പറ്റിയിട്ടില്ല: ഒടുവില്‍ എംഎം മണിക്ക് ആശ്വാസം, മോദിക്ക് പരിഹാസം

മോദി പത്രസമ്മേളനം നടത്താത്തതിനെ പ്രതിപക്ഷം കാലങ്ങളായി വിമര്‍ശിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദി മാധ്യമങ്ങളെ കണ്ടത്. ആദ്യം എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചതിന് ശേഷമാണ് അമിത് ഷായും മോദിയും മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയത്. ആദ്യ ചോദ്യം ചോദിച്ചയുടനെ മോദി അത് അമിത് ഷായ്ക്ക് പാസ് ചെയ്തു. ‘പാര്‍ട്ടിയുടെ അച്ചടക്കമുളള പ്രവര്‍ത്തകനാണ് ഞാന്‍, പാര്‍ട്ടി അദ്ധ്യക്ഷനാണ് എനിക്ക് എല്ലാം,’ എന്ന് പറഞ്ഞ് മോദി ആദ്യ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. പിന്നീട് അമിത് ഷായും മോദി ഉത്തരം പറയാത്തതിനെ കുറിച്ച് പരാമര്‍ശിച്ചു. ‘നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം പറയേണ്ടതിന്റെ ആവശ്യമില്ല,’ എന്നാണ് അമിത് ഷാ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook