scorecardresearch

ജി20 ഉച്ചകോടി: മയക്കുമരുന്ന്-ഭീകര ബന്ധം തകർക്കാൻ പ്രത്യേക പദ്ധതി അടക്കം നിർദേശിച്ച് പ്രധാനമന്ത്രി

മൂന്നു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മോദി ജോഹന്നാസ്ബർഗിൽ എത്തിയത്

മൂന്നു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മോദി ജോഹന്നാസ്ബർഗിൽ എത്തിയത്

author-image
WebDesk
New Update
G 20 G20 PM Modi

ചിത്രം: എക്സ്

ഡൽഹി: ഇന്ത്യയുടെ നാഗരിക മൂല്യങ്ങൾ തുല്യമായ ആഗോള പുരോഗതിക്ക് വഴികാട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടന്ന ജി-20 ഉച്ചകോടിയുടെ ആദ്യ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്ക ആദ്യമായി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ, ലോകം വികസന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനും സമഗ്രവും സുസ്ഥിരവുമായ വളർച്ച പിന്തുടരാനും ശരിയായ സമയമാണിതെന്നും മോദി പറഞ്ഞു.

Advertisment

മൂന്നു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മോദി ജോഹന്നാസ്ബർഗിൽ എത്തിയത്. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ആരോഗ്യരംഗത്തുമുള്ള ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജി20ക്കു കീഴിൽ ഒരു ആഗോള വിജ്ഞാന ശേഖരം രൂപീകരിക്കാൻ നിർദ്ദേശിച്ചു. അറിവുകൾ സംരക്ഷിക്കാനും ആഗോള ആരോഗ്യത്തിന് സംഭാവന നൽകാനും ഇത്തരം ഡാറ്റാബേസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച് ഉറപ്പിച്ച പ്രധാനമന്ത്രി, ആഗോള അഭിവൃദ്ധിക്ക് ഭൂഖണ്ഡത്തിന്റെ പുരോഗതി അനിവാര്യമാണെന്നും വ്യക്തമാക്കി. ജി20–ആഫ്രിക്ക സ്‌കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ് എന്ന പേരിൽ ആഫ്രിക്കൻ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു നൈപുണ്യ പദ്ധതിയും മോദി പ്രഖ്യാപിച്ചു.

Advertisment

Also Read: ജനാധിപത്യം പ്രവർത്തിക്കേണ്ടത് ഇങ്ങനെ, ഇന്ത്യയിലും ഇതു കാണാൻ ആഗ്രഹിക്കുന്നു; മംദാനി-ട്രംപ് കൂടിക്കാഴ്ചയിൽ ശശി തരൂർ

ഫെന്റനൈൽ പോലുള്ള മാരകമായ മയക്കുമരുന്നുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മയക്കുമരുന്നുകൾ ആഗോളതലത്തിൽ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, മയക്കുമരുന്ന്-ഭീകര ബന്ധത്തെ നേരിടുന്നതിനു വേണ്ടി ജി20 സംരംഭത്തിനും ആഹ്വാനം ചെയ്തു. മയക്കുമരുന്ന് ശൃംഖലകൾ തകർക്കുന്നതിനും നിയമവിരുദ്ധമായ പണമൊഴുക്ക് തടയുന്നതിനും ഭീകര സംഘടനകൾക്കുള്ള ധനസഹായത്തിന്റെ സ്രോതസ്സുകളെ ദുർബലപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതി.

Also Read: ബംഗാളിൽ വീണ്ടും ബിഎൽഒ മരിച്ച നിലയിൽ; എസ്ഐആർ ഡ്യൂട്ടിയിലെ സമ്മർ‌ദമെന്ന് ആരോപണം

ഉച്ചകോടിക്കിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി പ്രധാനമന്ത്രി മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. 2020-ൽ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു ഉയർത്തിയതിന് ശേഷം, കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അൽബനീസ് ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു.

Read More: മകന്റെ എയർ ഷോയുടെ വീഡിയോ തിരയുന്നതിനിടെ അപകട വാർത്ത കണ്ടു: വീരമൃത്യു വരിച്ച വിങ് കമാൻഡറുടെ പിതാവ്

Narendra Modi South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: