മാഡ്രിഡ്: നാല് രാജ്യങ്ങളിലേക്കുള്ള ആറ് ദിവസ വിദേശ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി. പ്രധാനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. സാമ്പത്തിക- സാംസ്കാരിക മേഖലകളിൽ സ്പെയിനുമായി യോജിച്ചു പ്രവർത്തിക്കുന്ന തരത്തിലുള്ള ചർച്ചകൾക്കാണ് പ്രാമുഖ്യം നൽകുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകീട്ടാണ് കൂടിക്കാഴ്ച. അതിവേഗ റെയിൽവേ പദ്ധതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ഉറപ്പുവരുത്താൻ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. സ്പെയിനിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. മെയ്ക്ക് ഇൻ ഇൻഡ്യ പദ്ധതിയിൽ നിക്ഷേപമിറക്കാൻ ഇവരെ പ്രേരിപ്പിക്കുകയാകും പ്രധാന ലക്ഷ്യം. 1988നു ശേഷം സ്പെയിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

ആറു ദി​വ​സംകൊ​ണ്ട് ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് മോ​ദി ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തുന്നത്. ജർമൻ സന്ദർശനത്തിനിടെ ചാൻസലർ ആംഗല മെർക്കലുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook