ഇന്ത്യയ്ക്ക് ഇനി ചീഫ് ഡിഫന്‍സ് സ്റ്റാഫും

സേന നവീകരണം അടക്കമുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വഹിക്കുക എന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: സേനകളുടെ ഏകോപനത്തിന് സൈനിക മേധാവിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവനെ പ്രത്യേകമായി നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സേന നവീകരണം അടക്കമുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വഹിക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനിക സംസ്‌കാരത്തില്‍ ജനങ്ങള്‍ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ഡിഫൻസ് സ്റ്റാഫ് എന്നായിരിക്കും പുതിയ പ്രതിരോധ മേധാവി അറിയപ്പെടുക.

സേനകള്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സേനകളെ കൂടുതല്‍ ശക്തമാക്കാനാണ് പുതിയ മേധാവിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ചെങ്കോട്ടയിലെ പ്രസംഗത്തിലാണ് നിര്‍ണായക തീരുമാനം അറിയിച്ചത്.

Read Also: തലൈവര്‍ വാഴ്ത്തല്‍; മോദിയും അമിത് ഷായും നയതന്ത്രജ്ഞരെന്ന് രജനീകാന്ത്

ഇന്ത്യ ഇന്ന് 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളോടെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പത്ത് ആഴ്ചക്കുള്ളില്‍ 60 നിയമങ്ങള്‍ എടുത്തുകളഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആ നിയമങ്ങള്‍ ആവശ്യമില്ലാത്തവ ആയിരുന്നു. അവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യാ വർധനവ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ഭാവിയിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. കുടുംബാസൂത്രണത്തെ കുറിച്ച് ആലോചിക്കണമെന്നും നരേന്ദ്ര മോദി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi announces creation of chief of defence staff independence day

Next Story
തലൈവര്‍ വാഴ്ത്തല്‍; മോദിയും അമിത് ഷായും നയതന്ത്രജ്ഞരെന്ന് രജനീകാന്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com