ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ സംഭാഷണത്തിൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും കമലഹാരിസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. കോവിഡും കാലാവസ്ഥാ വ്യതിയാനവും അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു. ഇന്തോ-യുഎസ് നയതന്ത്ര ബന്ധത്തോടുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
ബൈഡനുമായി സംസാരിച്ച വിവരം മോദി ട്വിറ്ററിലൂടെ അറിയിച്ചു.
“യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബൈഡനെ അഭിനന്ദിക്കാൻ ഫോണിൽ സംസാരിച്ചിരുന്നു. ഇന്തോ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തോടുള്ള ഞങ്ങളുടെ ഉറച്ച പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുകയും കോവിഡ് -19 മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ ചർച്ച ചെയ്യുകയും ചെയ്തു.”
Spoke to US President-elect @JoeBiden on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns – Covid-19 pandemic, climate change, and cooperation in the Indo-Pacific Region.
— Narendra Modi (@narendramodi) November 17, 2020
I also conveyed warm congratulations for VP-elect @KamalaHarris. Her success is a matter of great pride and inspiration for members of the vibrant Indian-American community, who are a tremendous source of strength for Indo-US relations.
— Narendra Modi (@narendramodi) November 17, 2020
“വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും ഞാൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്തോ-യുഎസ് ബന്ധങ്ങൾക്ക് വളരെയധികം കരുത്ത് പകരുന്ന ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് അവരുടെ വിജയം വളരെയധികം അഭിമാനവും പ്രചോദനവുമാണ്. ”
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook