scorecardresearch

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിമാർക്കാവില്ല: പ്രധാനമന്ത്രി

മുഖ്യമന്ത്രിമാർ ഭരണഘടനയും സത്യപ്രതിഞ്ജയും പാലിക്കാൻ ബാധ്യസ്ഥരാണ്

മുഖ്യമന്ത്രിമാർ ഭരണഘടനയും സത്യപ്രതിഞ്ജയും പാലിക്കാൻ ബാധ്യസ്ഥരാണ്

author-image
WebDesk
New Update
pinarayi vijayan, narendra modi, ie malayalam

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തി പ്രാപിക്കുമ്പോൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ ഒരിക്കലും മതത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ലെന്ന് മോദി പറഞ്ഞു. പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തുകയാണെന്നും അവരുടെ വികാരങ്ങളെ പൗരത്വ നിയമത്തിനെതിരായി ഉപയോഗിക്കുയാണെന്നും മോദി പറഞ്ഞു.

Advertisment

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. " സിഎഎ നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് പിന്മാറാനാകില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രിമാർക്ക് പറയാനാകില്ല. സ്വന്തം സംസ്ഥാനത്തെ നിയമഞ്ജരോട് ഇതിനെക്കുറിച്ച് ചോദിച്ചാൽ മതി. മുഖ്യമന്ത്രിമാർ ഭരണഘടനയും സത്യപ്രതിഞ്ജയും പാലിക്കാൻ ബാധ്യസ്ഥരാണ്," പ്രധാനമന്ത്രി പറഞ്ഞു.

Also Read: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര: പ്രധാനമന്ത്രി

നേരത്തെ പൗരത്വ ഭേദഗതി നിയമ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി കേരളം ഉൾപ്പടെയുള്ള സംസ്ഥാന സർക്കാരുകൾ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് പുറമെ ദേശീയ പൗരത്വ പട്ടികയും നടപ്പാക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളുൾപ്പടെ പത്തോളം സംസ്ഥാനങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.

Also Read: ഭൂമിയില്ലാത്തവർ എങ്ങനെ രേഖകള്‍ കൊണ്ടുവരും? പൗരത്വ പട്ടികക്കെതിരെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി

Advertisment

പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരും മഹാരാഷ്ട്രയിൽ അഘാഠി സഖ്യ സർക്കാരും സമാന നിലപാട് സ്വീകരിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയിക്കെതിരെയും പല പ്രതിഷേധങ്ങളും അരങ്ങേറിയതും.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Narendra Modi Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: