ഹൂസ്റ്റൺ: ലോകത്തിലെ ഏറ്റവും ശക്തനായ നേതാക്കന്മാരിൽ ഒരാളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വെട്ടിത്തുറന്ന് പറയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. അതേ ഡോണൾഡ് ട്രംപിനെ വേദിയിലിരുത്തിയായിരുന്നു പാക്കിസ്ഥാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി വിമർശിച്ചത്. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യൻ വാദങ്ങൾ വ്യക്തമാക്കുകയായിരുന്നു പ്രധാനമന്ത്രി.
Also Read: മോദിയ്ക്ക് കീഴില്‍ ഇന്ത്യ കുതിക്കുന്നുവെന്ന് ട്രംപ്
ജമ്മു കശ്മീരിന്റെ പുരോഗതിക്കായി 370-ാം വകുപ്പിനോട് വിടപറഞ്ഞുവെന്നായിരുന്നു മോദി പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ വികസനം നഷ്ടപ്പെടുത്തി. ഭീകരരും വിഘടനവാദികളും കശ്മീരിലെ സാഹചര്യം ദുരുപയോഗം ചെയ്യുകയായിരുന്നു. ഇപ്പോള്‍ അവിടെയുള്ള ആളുകള്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിച്ചെന്നും മോദി പറഞ്ഞു.
Heidi & I were honored to welcome @PMOIndia to Houston today & to celebrate our shared values & goals. Excited for the opportunities that lie ahead for our two countries. #HowdyModi #ModiInHouston pic.twitter.com/M3CClCMoEt
— Senator Ted Cruz (@SenTedCruz) September 22, 2019
ഇന്ത്യയുടെ വളര്‍ച്ച ചിലരെ അസ്വസ്ഥരാക്കുന്നു. ഭീകരതയെ വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. ഇന്ത്യയ്ക്കെതിരായ വിദ്വേഷമാണ് അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു. ഇന്ത്യ ഇപ്പോൾ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പ്രത്യേകതയെന്ന് മോദി പറഞ്ഞു. വൈവിധ്യമാർന്ന ഭാഷകൾ ഇന്ത്യയുടെ ജനാധിപത്യത്തെയും ഉദാരതയെയും അടയാളപ്പെടുത്തുന്നു. ഒന്നും മാറില്ലെന്ന് ചിന്തിക്കുന്നവരുടെ മനോഭാവം മാറ്റുകയെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മോദി അഭിപ്രായപ്പെട്ടു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook