Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

PM Modi addresses Nation: രാജ്യത്ത് സമ്പൂർണ ലോക്‌ഡൗണ്‍, 21 ദിവസത്തേക്ക് രാജ്യം അടച്ചുപൂട്ടിയെന്ന് പ്രധാനമന്ത്രി

Modi speech on coronavirus LIVE updates: കോവിഡ്-19 വെെറസ് ബാധ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

Modi speech on coronavirus: ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് ലോക്‌ഡൗണ്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എവിടെയാണെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അവിടെ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌ഡൗണ്‍ ബാധകമാണ്. ഇന്ന് രാത്രി 12 മുതൽ ലോക്‌ഡൗണ്‍ നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 വെെറസ് വ്യാപനത്തിൽ നിന്നു മുക്തി നേടാൻ സാമൂഹിക അകലം മാത്രമാണ് പോംവഴിയെന്നും ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മാർച്ച് 19 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോഴാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

Read Also: നിങ്ങളുടെ അശ്രദ്ധ അവർക്ക് ആഘാതമായി മാറരുത്; ആരോഗ്യപ്രവർത്തകർക്കുവേണ്ടി മുഖ്യമന്ത്രിയുടെ അപേക്ഷ

അതേസമയം, പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനിടയിലും രാജ്യത്ത് കോവിഡ്-19 ബാധിതര്‍ വർധിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം 519 ആയി ഉയര്‍ന്നു. ഇതില്‍ 470 പേരും ചികിത്സയിലാണ്. രോഗം ബാധിച്ച് 10 പേരാണ് ഇതുവരെ മരിച്ചത്.

രാജ്യത്തുടനീളമുള്ള ബസ്, മെട്രോ, ട്രെയിൻ സർവീസുകൾ അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഉത്തരവിറക്കി. ഡൽഹി, ഛണ്ഡിഗഡ്, പശ്ചിമ ബംഗാൾ, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, കർണാടക, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ പൂർണമായും അടച്ചിട്ടിരിക്കുന്നത്.

Read in English Here: Modi speech on coronavirus LIVE updates

Live Blog

Modi speech on coronavirus:














20:59 (IST)24 Mar 2020





















അശ്രദ്ധയ്‌ക്ക് വലിയ വില

അശ്രദ്ധയ്‌ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന് പ്രദാനമന്ത്രി ആവർത്തിച്ചു. 

20:48 (IST)24 Mar 2020





















പ്രധാനമന്ത്രിയുടെ ഉറപ്പ്

രാജ്യം പൂർണമായി അടച്ചുപൂട്ടുമ്പോഴും അവശ്യ സാധനളുടെ ലഭ്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്കുനീക്കം നടക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

20:43 (IST)24 Mar 2020





















അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കരുത്

അന്ധവിശ്വാസങ്ങളുടെയും അഭ്യൂഹങ്ങളുടേയും പിന്നാലെ പോകരുതെന്ന് പ്രധാനമന്ത്രി 

20:40 (IST)24 Mar 2020





















വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും

സമ്പൂർണ ലോക്‌ഡൗണ്‍ നടപ്പിലാക്കുന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. എന്നാൽ, ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോൾ പ്രധാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

20:39 (IST)24 Mar 2020





















‘ഇത് എനിക്കും ബാധകമാണ്’

“രാജ്യത്തെ എല്ലാ ജനങ്ങൾക്കും സമ്പൂർണ ലോക്‌ഡൗണ്‍ ബാധകമാണ്. പ്രധാനമന്ത്രിയായ എനിക്കും” നരേന്ദ്ര മോദി പറഞ്ഞു 

20:36 (IST)24 Mar 2020





















ജനത കർഫ്യൂ പരാമർശിച്ച് പ്രധാനമന്ത്രി

ജനങ്ങൾ ഒന്നിച്ചുനിൽക്കുന്നത് എങ്ങനെയാണെന്ന് ജനത കർഫ്യൂവിലൂടെ വ്യക്തമായി. എല്ലാവരും ഒന്നിച്ചു നിന്നു പോരാടിയാലേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ എന്നു പ്രധാനമന്ത്രി പറഞ്ഞു 

20:33 (IST)24 Mar 2020





















വെെറസ് അഗ്നി പോലെ വ്യാപിക്കുന്നു

കോവിഡ്-19 വെെറസ് ബാധ അഗ്നിപോലെ വ്യാപിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു 

20:31 (IST)24 Mar 2020





















15,000 കോടിയുടെ പാക്കേജ്

കൊറോണ വെെറസ് വ്യാപനത്തെ പ്രതിരോധിക്കാൻ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

20:17 (IST)24 Mar 2020





















രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തുടരുക

നിങ്ങൾ ഇപ്പോൾ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 ദിവസത്തേക്ക് സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നമ്മുടെ രാജ്യം 21 വർഷം പിന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു 

20:16 (IST)24 Mar 2020





















സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി

ശക്തമായ നടപടികൾ എടുത്തിട്ടും രോഗം നിയന്ത്രിക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. കൊറോണ വെെറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നത് മാത്രമാണ് മരുന്നെന്ന് പ്രധാനമന്ത്രി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയേക്കാൾ വലുത് ജനങ്ങളുടെ ജീവനാണ്. 

20:13 (IST)24 Mar 2020





















രാജ്യം മുഴുവൻ അടച്ചുപൂട്ടി

21 ദിവസത്തേക്ക് രാജ്യം മുഴുവൻ അടച്ചുപൂട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി 

20:10 (IST)24 Mar 2020





















രാത്രി 12 മുതൽ പൂർണ അടച്ചുപൂട്ടൽ

രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ രാത്രി 12 മുതൽ വീടുകളിൽ നിന്നു ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി 

20:10 (IST)24 Mar 2020





















രാജ്യത്ത് സമ്പൂർണ ലോക്‌ഡൗണ്‍

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  

20:08 (IST)24 Mar 2020





















പ്രധാനമന്ത്രി തത്സമയം

20:08 (IST)24 Mar 2020





















പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കൊറോണ വെെറസ് ബാധയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. കൃത്യം എട്ട് മണിക്ക് പ്രധാനമന്ത്രിയുടെ അഭിസംബോധന ആരംഭിച്ചു 

Modi speech on coronavirus: ലോകത്താകമാനം 16,572 പേരാണു കോവിഡ് ബാധയില്‍ മരിച്ചത്. 3,81,293 പേര്‍ക്കു രോഗം ബാധിച്ചു. ഇറ്റലിയിലാണു മരണസംഖ്യ കൂടുതല്‍. 6,077 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ചത് 63,927 പേര്‍ക്ക്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3,153 പേരാണ് ഇതുവരെ മരിച്ചത്. 81,514 പേര്‍ക്കു വൈറസ് ബാധിച്ചു. സ്‌പെയിനില്‍ 2,311 പേരും ഇറാനില്‍ 1,812 പേരും ഫ്രാന്‍സില്‍ 860 പേരും യുകെയില്‍ 335 പേരും മരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi address to nation live updates

Next Story
കോവിഡ്-19: മരിച്ച 70കാരന്റെ കുടുംബത്തിൽ കൊച്ചു കുഞ്ഞടക്കം 11 പേർക്ക് രോഗബാധcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express