PM Narendra Modi Address Nation: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കി, ജമ്മു കശ്മീരിന് നൽകിയിട്ടുള്ള പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെകുറിച്ച് മോദി സംസാരിച്ചു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൽ 370 നീക്കം ചെയ്തതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ന് രാവിലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്.
#WATCH Prime Minister Narendra Modi addresses the nation https://t.co/Q1lbwDxTsq
— ANI (@ANI) August 8, 2019
കശ്മീർ വിഷയം മുൻനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രധാനമന്ത്രി ന്യായീകരിച്ചു. വിഘടനവാദത്തെയും തീവ്രവാദത്തെയും കശ്മീർ ജനത തോൽപ്പിക്കുമെന്ന് നരേന്ദ്ര പറഞ്ഞു. കശ്മീരിൽ പുതുയുഗ പിറവിയാണെന്ന് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ് നമ്മൾ എടുത്തിരിക്കുന്നത്. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിലെ വികസനനത്തിന് തടസമായിരുന്നു. ഇപ്പോൾ അത് എടുത്തുകളഞ്ഞിരിക്കുന്നു. ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, ശ്യാമപ്രസാദ് മുഖർജി തുടങ്ങിയ നേതാക്കളുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Live Blog
PM Narendra Modi Address Nation
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും കേന്ദ്ര ഭരണ പ്രദേശം എന്ന പദവി താത്കാലികം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തും. മികച്ച ഭരണ കാലമാണ് ഗവർണറുടെ കിഴീൽ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 370 റദ്ദാക്കിയ നടപടി ചരിത്രപരമെന്നും മോദി പറഞ്ഞു.
“ഞാൻ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നമ്മുടെയും പ്രശ്നങ്ങളാണ്. രാജ്യത്തിന്റെ പ്രശ്നങ്ങളാണ്. അവരുടെ സന്തോഷം നമ്മുടെയാണ് അവരുടെ ദുഖവും”-നരേന്ദ്ര മോദി പ്രസംഗിച്ചു.
എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഈദ് ആഘോഷിക്കാന്‍ യാതൊരു ബുദ്ധിമുട്ടും പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. 38 മിനിറ്റ് സമയം മാത്രമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കും എന്നത്. രാജ്യസഭയിൽ പ്രമേയം പാസാക്കിയപ്പോൾ ഇത് വിജയഭേരി മുഴക്കേണ്ട സമയമല്ലെന്നും ഇനിയാണ് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ളത് എന്നായിരുന്നു മോദിയുടെ പ്രതികരണമെന്നും അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.
പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കി പോന്നിരുന്ന വകുപ്പാണ് ആര്‍ട്ടിക്കള്‍ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. ഇത്തരം അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ നടപടി.
ജമ്മു കശ്മീരിനുള്ള 35 എ അധികാരവും റദ്ദാക്കിയിട്ടുണ്ട്. നിയമസഭയ്ക്ക് പ്രത്യേക പദവി നല്‍കുന്നതാണ് 35 എ അനുച്ഛേദം. ആര്‍ട്ടിക്കള്‍ 370 നോട് ചേര്‍ന്നുള്ള അനുച്ഛേദമാണ് ഇത്. രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇതും റദ്ദാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അവസാനിച്ചു. ഏകദേശം 38 മിനിറ്റ് മാത്രം ദെെർഘ്യമുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്.
ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രശ്നം രാജ്യത്തിന്റെ പ്രശ്നമാണെന്ന് നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ സന്തോഷം നമ്മുടെയും സന്തോഷമാണ്, അവരുടെ ദുഖം നമ്മുടെയും ദുഖമാണ്- നരേന്ദ്ര മോദി പറഞ്ഞു.
ജമ്മു കശ്മീരിൽ യുവാക്കളുടെ സാധ്യതകൾ ഇല്ലാതാക്കിയത് കുടുംബ രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാകാൻ ജമ്മു കശ്മീരിന് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെ നല്ല വശങ്ങളെ പറ്റി ആരും സംസാരിക്കില്ലെന്നും മോദി പറഞ്ഞു.
ജമ്മു കശ്മീരിനെ ഭീകരവാദത്തിൽ നിന്ന് നമുക്കൊരുമിച്ച് രക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ജനങ്ങൾ തന്നെ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുമെന്നും പ്രധാനമന്ത്രി
ഗവർണർ ഭരണം കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാൽ മികച്ച ഭരണ കാലമാണ് ഗവർണറുടെ കിഴീൽ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തിലെ മറ്റ് ജനങ്ങൾക്ക് ലഭിച്ചിരുന്നതുപോലെ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അവസരങ്ങളും അവകാശങ്ങളും ലഭിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ലഭിച്ചിരുന്ന പോലെ അവകാശങ്ങൾ ജമ്മു കശ്മീരിലെ സ്ത്രീകൾക്ക് ലഭിച്ചിട്ടില്ലെന്ന് നരേന്ദ്ര മോദി. ഇനി എല്ലാവർക്കും തുല്യ അവസരം ലഭിക്കുമെന്ന് മോദി പറഞ്ഞു.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും കേന്ദ്ര ഭരണ പ്രദേശം എന്ന പദവി താത്കാലികം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തും.
വർഷങ്ങളായി ജമ്മു കശ്മീരിൽ മുടങ്ങി കിടക്കുന്ന എല്ലാ പ്രവർത്തനങ്ങളും പദ്ധതികളും ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒഴിവുള്ള എല്ലാ സീറ്റുകളിലും ജോലിക്കാരെ നിയമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് ലഭിക്കും.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ പുതുയുഗ പിറവി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ് നമ്മൾ എടുത്തിരിക്കുന്നത്. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിലെ വികസനനത്തിന് തടസമായിരുന്നു. ഇപ്പോൾ അത് എടുത്തുകളഞ്ഞിരിക്കുന്നു. ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, ശ്യാമപ്രസാദ് മുഖർജി തുടങ്ങിയ നേതാക്കളുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ജമ്മു കശ്മീർ വിഷയം പരാമർശിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയുള്ള ആർട്ടിക്കിൾ 370 ഭാഗികമായി റദ്ദാക്കിയ നടപടിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ അഭിസംബോധനയിൽ പരാമർശിച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.